go

പൊടി പാറി മൂന്നാർ

Idukki News
1.മൂന്നാർ ടൗണിലെ പൊടിപടലം നിറഞ്ഞ നിരത്ത്. 2.മൂന്നാർ ടൗണിലെ വ്യാപാര ശാലയിൽ മാസ്ക് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാർ.
SHARE

മൂന്നാർ ∙ രാജ്യ തലസ്ഥാനത്തെ മൂടിയ പുക പടലങ്ങൾക്ക് സമാനമാണ് ഇപ്പോൾ മൂന്നാർ പട്ടണം. പുകയ്ക്ക് പകരം കനത്ത പൊടി ആണ് ഇവിടെ ജനങ്ങളുടെ ആരോഗ്യത്തിനും സഞ്ചാരത്തിനും ഭീഷണി ആയിരിക്കുന്നത്.പൊടി ശ്വാസതടസ്സത്തിന് വരെ കാരണമായതോടെ ഇപ്പോൾ മുഖംമൂടി ധരിച്ച് ആണ് വ്യാപാരസ്ഥാപനങ്ങളിൽ ജീവനക്കാർ ജോലി ചെയ്യുന്നത്. പൊടി തടയാൻ പല കടകളും കർട്ടൻ പോലെ വല കൊണ്ട് മൂടിയിരിക്കുകയാണ്.

ഒൗഷധശാലകളിൽ ഇപ്പോൾ മരുന്നുകളെക്കാൾ കച്ചവടം മാസ്കുകൾക്ക് ആണ്. ടൗണിലെ തകർന്ന റോഡുകൾ ആണ് ഈ ദുസ്ഥിതിക്ക് കാരണം. കുഴിയും ചെളിയും നിറഞ്ഞ് കിടന്ന റോഡുകൾ മഴ മാറിയതോടെ പൊടിയുടെ പ്രഭവ കേന്ദ്രമായി. സിമന്റ് ടൈലുകൾ പാകുന്നതിന്റെ ഭാഗമായി നിലവിലെ കുഴികൾ നിരപ്പാക്കാൻ പാറപ്പൊടി നിരത്തിയതാണ് സ്ഥിതി വഷളാക്കിയത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama