go

റോഡ് കയ്യേറി ഓട്ടോസ്റ്റാൻഡ് ; ആരുണ്ടിവിടെ ചോദിക്കാൻ ?

Idukki News
തൊടുപുഴ ജില്ല ആശുപത്രി റോഡിൽ വീപ്പ വച്ച് തിരിച്ച് ഓട്ടോ സ്റ്റാൻഡ് ആക്കി മാറ്റിയ നിലയിൽ
SHARE

തൊടുപുഴ ∙  ജില്ല ആശുപത്രി റോഡ് കയ്യേറി അനധികൃതമായി ഓട്ടോ സ്റ്റാൻഡ് നിർമിച്ചതായി പരാതി.  തൊടുപുഴ ജില്ല ആശുപത്രി റോഡിൽ ടാർ വീപ്പകൾ വച്ച് തിരിച്ചാണ് ഓട്ടോ സ്റ്റാൻഡ് നിർമിച്ചിരിക്കുന്നത്. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം ദുരിതം ആകുന്നതായി പരാതി ഉണ്ട്. ടാർ റോഡ് ചേർന്ന് മണ്ണിട്ട് നിർമിച്ചിട്ടുള്ള റോഡ് ഭാഗമാണ് ഓട്ടോ സ്റ്റാൻഡിന് ആയി കയ്യേറി ഇരിക്കുന്നത്. ഇതോടെ ഇരുവശത്തേക്കും വാഹനങ്ങൾ എത്തുമ്പോൾ സൈഡ് കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 

∙ കുരുക്കായി ഓട്ടോ സ്റ്റാൻഡ്

നേരത്തെ ആശുപത്രി റോഡിൽ ഓട്ടോകളും മറ്റ് വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങൾ എത്തുമ്പോൾ ഗതാഗത കുരുക്കും പതിവായിരുന്നു. അത്യാവശ്യമായി രോഗികളെയും കൊണ്ടു വരാനും ആംബുലൻസും മറ്റും കടന്നു പോകാനും കഴിയാതെ പല പ്രശ്നങ്ങൾക്കും കാരണം ആയിരുന്നു. ഇതെ തുടർന്ന് ആശുപത്രി വികസന സമിതി ചേർന്ന് ഈ റോഡിലെ വാഹന പാർക്കിങ് തടഞ്ഞത്. വീതി കുറഞ്ഞ ആശുപത്രി റോഡിൽ ഓട്ടോകൾ നിരയായി പാർക്ക് ചെയ്ത് ഓട്ടം പോകുന്നതും നിരോധിച്ചു. 

ഒരു ഓട്ടോ മാത്രം ആശുപത്രിയുടെ പ്രവേശന കവാടത്തിൽ പാർക്ക് ചെയ്യാനായിരുന്നു അധികൃതർ തീരുമാനിച്ചത്. ബാക്കി ഓട്ടോകൾ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ മെയിൻ റോഡിൽ പാർക്ക് ചെയ്യാനും തീരുമാനിച്ചു. ആശുപത്രി വളപ്പിൽ കിടക്കുന്ന ഓട്ടോയ്ക്ക്  ഓട്ടം ലഭിക്കുമ്പോൾ റോഡിൽ നിന്നു അടുത്ത ഓട്ടോറിക്ഷ ആശുപത്രി വളപ്പിൽ എത്താനാണ് തീരുമാനം. എന്നാൽ ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ അടുത്ത നാളിൽ ഈ തീരുമാനം എല്ലാം കാറ്റിൽ പറത്തി ആശുപത്രി റോഡിൽ വീപ്പ വച്ച് തിരിച്ച് ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചു. ഇവിടെ ഒരു യൂണിയന്റെ കൊടിയും കുത്തി. ഇതോടെ ആശുപത്രി അധികൃതരും പൊലീസും കാഴ്ചക്കാരായി മാറി. 

അതേ സമയം റോഡരികിൽ മൺ കൂന ആയി കിടന്ന ഭാഗം നിരത്തി എടുത്താണ് ഓട്ടോ സ്റ്റാൻഡ് നിർമിച്ചതെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. മാത്രമല്ല നേരത്തെ ആശുപത്രി റോഡിൽ കിടന്നിരുന്ന ഓട്ടോകൾ മെയിൻ റോഡിലേക്ക് മാറ്റിയതോടെ യാത്രക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് മറ്റ് വാഹനങ്ങൾക്ക് തടസ്സം ഇല്ലാതെ ഇവിടെ ഓട്ടോകൾ പാർക്ക് ചെയ്യുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama