go

കാർ ലോറിയിലും ലോറി വീട്ടിലും ഇടിച്ചുകയറി

കുമളി 66-ാം മൈലിനു സമീപം നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടം.
കുമളി 66-ാം മൈലിനു സമീപം നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടം.
SHARE

കുമളി ∙ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു. കാറിൽ ഇടിക്കാതിരിക്കാൻ  വെട്ടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ ലോറി സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. സംഭവത്തിൽ 3 പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരി ത്രേസ്യാമ്മ ജോസഫ് (65), പേരമാക്കൽ സലിം (64), മകൻ അജാസ് (24) എന്നിവർക്കാണ് പരുക്കേറ്റത്. കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ത്രേസ്യാമ്മ  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ഇന്നലെ രാവിലെ ഏഴരയോടെ 66-ാം മൈലിനു സമീപമായിരുന്നു അപകടം. കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പാലുമായി വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിൽ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചു മാറ്റുന്നതിനിടെ സമീപത്തെ വീട്ടിലേക്കു ഇടിച്ചു കയറി. വീടിന് മുൻവശത്ത് ഉണ്ടായിരുന്ന സലിമിന്റെ തലയിലേക്ക് വീടിന്റെ ഷീറ്റ്  വീണു. ടെറസിലെ ഇഷ്ടിക ഇടിഞ്ഞു വീണാണ് അജാസിന് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ വട്ടം കറങ്ങിയാണ് നിന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama