go

എക്സ്ചേഞ്ച് ചെയ്യുന്നവ എവിടെപ്പോകുന്നു!, ദേ ഈ റോഡിൽ നോക്കൂ...

രാജാക്കാടിനു സമീപം കച്ചവടക്കാർ റോഡരികിൽ ഉപേക്ഷിച്ച കിടക്ക.
രാജാക്കാടിനു സമീപം കച്ചവടക്കാർ റോഡരികിൽ ഉപേക്ഷിച്ച കിടക്ക.
SHARE

രാജകുമാരി ∙ വാഹനങ്ങളിൽ കൊണ്ടുവന്ന് കിടക്ക വിൽപന നടത്തുന്ന സംഘങ്ങൾ പഴയ കിടക്കകൾ റോഡരികിൽ തള്ളുന്നത് ഹൈറേഞ്ചിൽ വ്യാപകമാകുന്നു. എക്സ്ചേഞ്ച് പദ്ധതി പ്രകാരം വീടുകളിൽ നിന്ന് വാങ്ങുന്ന ഉപയോഗ ശൂന്യമായ കിടക്കകൾ ആണ് പാതയോരങ്ങളിൽ തള്ളുന്നത്.

തവണ വ്യവസ്ഥയിൽ 3000 മുതൽ 10000 രൂപ വരെ വില ഇൗടാക്കി ആണ് കിടക്കകൾ വിൽക്കുന്നത്. കച്ചവടം ഉൗർജിതമാക്കാനാണ് പഴയ കിടക്കകൾ വീടുകളിൽ നിന്ന് വാങ്ങുന്നത്. ഇത് പുനർ നിർമാണത്തിന് കൊണ്ടു പോകുന്നുവെന്നാണ് വ്യാപാരികൾ പറയുന്നതെങ്കിലും വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് പതിവ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama