go

സൂചനാ ബോർഡ് കണ്ട് യാത്രക്കാർ പറയുന്നു,സഹായിച്ചില്ലെങ്കിലും വേണ്ട, ഉപദ്രവിക്കല്ലേ!

നെടുങ്കണ്ടം എൽഐസി ഓഫിസിനു മുന്നിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചിക.
നെടുങ്കണ്ടം എൽഐസി ഓഫിസിനു മുന്നിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചിക.
SHARE

നെടുങ്കണ്ടം ∙ കുമളി- മൂന്നാർ  സംസ്ഥാനപാതയിൽ  സ്ഥാപിച്ച സൂചനാ ബോർഡ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. കുമളി - മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം ടൗണിൽ എൽഐസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച സൂചനാ ബോർഡാണ് പ്രശ്നക്കാരൻ. ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ആരും കാണാനിടയില്ലാത്ത സ്ഥലത്താണ്. അഥവാ അബദ്ധത്തിലെങ്ങാനുംസൂചനാ ബോർഡ് ശ്രദ്ധിച്ചാലോ, വഴി തെറ്റുകയും ചെയ്യും. യഥാർഥ വഴിയിൽ നിന്നു 250 മീറ്റർ മാറിയാണ് പുതിയ  ബോർഡ് സ്ഥാപിച്ചത്. യഥാർഥത്തിൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ സ്ഥാപിക്കേണ്ട സൂചനാ ബോർഡാണ് എൽഐസി ഓഫിസിനു മുന്നിൽ സ്ഥാപിച്ചത്. 

 വഴി തെറ്റിക്കും

സൂചനാബോർഡ് നിൽക്കുന്ന സ്ഥലത്തു നിന്നു മുകളിലേക്കുള്ള വഴി എൽഐസി ഓഫിസിലേക്കാണ്. മറ്റൊന്ന് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡുമാണ്. എതിർവശത്ത് നെടുങ്കണ്ടം പഞ്ചായത്ത്, കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, ഡെയറി ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള വഴിയാണ്. ബോർഡ് അനുസരിച്ച്,

മുന്നോട്ടു പോയാൽ കുമളി, ഇടത്തോട്ട് പോയാൽ രാമക്കൽമെട്ട്, കമ്പംമെട്ട്, വലത്തോട്ട് പോയാൽ മേലേ ചിന്നാർ, മിനി സിവിൽ സ്റ്റേഷൻ, പി ഡബ്ല്യുഡി റെസ്റ്റ് ഹൗസ് എന്നിങ്ങനെയാണ്. പക്ഷേ നേരെ പോയാൽ കുമളി എന്നുള്ളതു മാത്രമാണ് ശരി. എന്നാൽ ബാക്കി സൂചകങ്ങൾ അനുസരിച്ച് യാത്ര ചെയ്താൽ വഴി തെറ്റും.ബോർഡ് എടുത്ത് നെടുങ്കണ്ടം കിഴക്കേ കവലയിൽ സ്ഥാപിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും. 

സ്ഥല പരിമിതിയെന്ന് പൊതുമരാമത്ത് വകുപ്പ്

എന്നാൽ കിഴക്കേക്കവലയിൽ ബോർഡ് സ്ഥാപിക്കാൻ സ്ഥല പരിമിതിയെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം. ബോർഡ് വിവാദത്തിലായതോടെ വിഷയം പരിഹരിക്കാനൊരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama