go

സൈഡ് കൊടുക്കുന്നതിനിടെ ബസ് തെന്നിമാറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ കല്ലാറിനു സമീപം വീണുകിടന്ന മണ്ണ് മഴയത്ത് ചെളിക്കുളമായതോടെ റോഡിൽ നിന്നു തെന്നിമാറിയ കെഎസ്ആർടിസി ബസ്.
SHARE

അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ ചിതറിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യാത്തത് കല്ലാറിന് സമീപം വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണമായി. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നിന്ന് തെന്നി മാറിയ ആനക്കുളം– തിരുവല്ല കെഎസ്ആർടിസി ബസ് വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇതിന് പിന്നാലെ ഒട്ടേറെ വാഹനങ്ങളും അപകടത്തിൽപെട്ടു. സംഭവമറിഞ്ഞ് അടിമാലിയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് റോഡിലെ ചെളി നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ റോഡ് ചെളിക്കുളമായി മാറി. റോഡിൽ ചിതറിക്കിടന്നിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നെങ്കിലും കരാറുകാരനും തൊഴിലാളികളും തിരിഞ്ഞുനോക്കിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama