go

തമിഴ്നാട്ടിലെ റേഷനരി മിനുസപ്പെടുത്തും; അതു നമ്മുടെ വിലയേറിയ വെള്ളയരി

അറസ്റ്റിലായ ബിനീഷ്, ജയരാജ്
അറസ്റ്റിലായ ബിനീഷ്, ജയരാജ്
SHARE

കുമളി ∙ തമിഴ്നാട്ടിലെ റേഷനരി കേരളത്തിൽ എത്തിച്ച് മിനുസപ്പെടുത്തി ബ്രാൻഡഡ് അരിയാക്കി മാറ്റുന്ന സംഘത്തിലെ 2 പേർ പിടിയിൽ. നെടുങ്കണ്ടം സ്വദേശികളായ ബിനീഷ് (36), ലോറി ഉടമ ജയരാജ് (30) എന്നിവരാണ് പിടിയിലായത്.ഡിണ്ടിഗൽ, തേനി ജില്ലകളിൽ നിന്ന് ശേഖരിച്ച 11 ടൺ അരിയുമായി കേരളത്തിലേക്കു ലോറിയിൽ വരുമ്പോൾ കുമളിയിലാണു തമിഴ്നാട് പൊലീസ് ഇവരെ പിടികൂടിയത്.കേരള- തമിഴ്‌നാട് അതിർത്തിയിലുള്ള ചെക്പോസ്റ്റിൽ തമിഴ്‌നാട് പൊലീസ് കൈ കാണിച്ചെങ്കിലും ലോറി നിർത്താതെ പോയി.

പിന്നാലെ എത്തിയ പൊലീസ് ഇവരെ കേരളത്തിലേക്കു കടക്കുന്നതിനു മുൻപ് പിടികൂടി. പരിശോധനയിൽ ലോറിയിൽ തമിഴ്നാട്ടിലെ റേഷനരിയാണെന്നു ബോധ്യമായി. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഇത് കേരളത്തിൽ എത്തിച്ച് മിനുസപ്പെടുത്തി വില കൂടിയ ബ്രാൻഡഡ് അരിയാക്കി മാറ്റാനുള്ളതാണെന്ന് ഇവർ സമ്മതിച്ചത്. ഡിണ്ടിഗൽ, തേനി, ഉത്തമപാളയം, കമ്പം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർക്ക് ഇടനിലക്കാർ വഴി അരി ലഭിച്ചത്. ഏറെ നാളായി ഇവർ അരി കടത്ത് നടത്തുന്നതായി പൊലീസ് പറഞ്ഞു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama