go

തോക്കും നായയും ഒപ്പം പട്ടാള വേഷവും; മാവോയിസ്റ്റ് ഭീതിയിൽ പരിശോധന..

കൽത്തൊട്ടി മേഖലയിലെ കൃഷിയിടത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ വ്യക്തിയെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ
SHARE

കട്ടപ്പന ∙ കാഞ്ചിയാർ പഞ്ചായത്തിലെ കൽത്തൊട്ടി മേഖലയിൽ കൃഷിയിടങ്ങളിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ പട്ടാള വേഷത്തിൽ കണ്ട വ്യക്തി മാവോയിസ്റ്റ് ആണെന്ന പ്രചാരണം ആശങ്ക ഉയർത്തി.  വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  വ്യാഴാഴ്ച കൽത്തൊട്ടി സ്വദേശി കുഞ്ഞുമോന്റെ പുരയിടത്തിലാണ് തോക്കും നായയുമായി ഇയാളെ കണ്ടത്.  പക്ഷിയെ വെടിവയ്ക്കാൻ വന്നതാണെന്ന് പറഞ്ഞ ശേഷം പോകുകയാണ് ഉണ്ടായതെന്ന് കുഞ്ഞുമോൻ പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെയാണ് കൽത്തൊട്ടി വരിക്കാനിക്കൽ മനോജിന്റെ കൃഷിയിടത്തിൽ പട്ടാള വേഷധാരിയെ കണ്ടത്.  മനോജിനെ കണ്ട് ഇയാൾ ഓടി രക്ഷപെട്ടു. വിവരം അറിയിച്ചതിനെ തുടർന്ന് സിഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വേട്ടക്കാരനാണോയെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama