go

സ്കൂളിൽ പാമ്പാട്ടിയുടെ ഒഴിവ് ; അപേക്ഷിക്കാം!!

കാടുമൂടിയ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ പരിസരം.
കാടുമൂടിയ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ പരിസരം.
SHARE

തൊടുപുഴ– നെടുങ്കണ്ടം– കുമളി ∙ സുൽത്താൻബത്തേരിയിൽ ക്ലാസ് മുറിക്കുള്ളിൽ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല മരിച്ച പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കാടുപിടിച്ചു കിടക്കുന്ന വിദ്യാലയങ്ങൾ ശുചീകരിക്കാൻ നടപടി തുടങ്ങി.  ജില്ലയിൽ പല വിദ്യാലയങ്ങളിലും ശുചീകരണ യജ്ഞം നടന്നു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി,

കാടുകൾ വെട്ടിത്തെളിച്ചു. നെടുങ്കണ്ടം മേഖലയിലെ 3 വിദ്യാലയങ്ങളിലെ പാമ്പ്ഭീതിയുടെ പശ്ചാത്തലത്തിൽ കലക്ടർ എച്ച്. ദിനേശൻ, പഞ്ചായത്ത് അധികൃതരോടു വിശദീകരണം തേടി. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി പ്രദേശത്തെ കാടും പടർപ്പും വെട്ടി പ്രദേശം ശുചീകരിക്കാനുള്ള നടപടി ആരംഭിച്ചു. പ്രദേശത്തെ കാടു പിടിച്ചു കിടക്കുന്ന ഭാഗം വൃത്തിയാക്കും. 

തൊണ്ടിക്കുഴ ഗവ.യുപി സ്കൂൾ

തൊണ്ടിക്കുഴ ഗവ.യുപി സ്കൂളിനു പിന്നിൽ അടുക്കി വച്ചിരിക്കുന്ന പഴയ ഓടുകൾ.
തൊണ്ടിക്കുഴ ഗവ.യുപി സ്കൂളിനു പിന്നിൽ അടുക്കി വച്ചിരിക്കുന്ന പഴയ ഓടുകൾ.

ഈ ഓടുകൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പുകളുണ്ട്. ഓടുകൾ മാറ്റണമെന്ന് രക്ഷിതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതിനു തയാറായിട്ടില്ല. ഇടവെട്ടി പഞ്ചായത്തിലെ തൊണ്ടിക്കുഴ ഗവ.യുപി സ്കൂളിനു പിന്നിൽ അടുക്കിവച്ചിരിക്കുന്ന പഴയ ഓടുകളാണ് പാമ്പുകളുടെ താവളമായിരിക്കുന്നത്. നേരത്തേ സ്കൂളിന്റെ പഴയ ഓടുകൾ  മാറ്റിയപ്പോൾ മിച്ചംവന്ന നൂറുകണക്കിന് ഓടുകളാണ് വില്ലൻ.

പപ്പനിമേട്ടിലെ സ്കൂളുകൾ

പഞ്ചായത്ത് എൽപി, യുപി സ്കൂളുകൾ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബിഎഡ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത് നെടുങ്കണ്ടം ടൗണിന് സമീപമുള്ള പപ്പനിമേട്ടിലാണ്. പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ചിൽഡ്രൻസ് പാർക്കും വാനനിരീക്ഷണ കേന്ദ്രവും സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇപ്പോൾ കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്. പാമ്പ് ശല്യത്തെക്കുറിച്ച് പല തവണ പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നു നെടുങ്കണ്ടം പഞ്ചായത്ത് യുപിഎസ് പിടിഎ പ്രസിഡന്റ് ധനേഷ് കുമാർ പറയുന്നു.

ക്ലാസ് മുറിയിൽ പാമ്പ്; എങ്ങനെ പഠിക്കും?- ആർ. ബാലസൂര്യൻ, ഏഴാം ക്ലാസ് വിദ്യാർഥി(നെടുങ്കണ്ടം പഞ്ചായത്ത് യുപിഎസ്)

ഇഴജന്തുക്കളെ പലപ്പോഴും സ്കൂൾ പരിസരത്ത് കണ്ടിട്ടുണ്ട്.  ക്ലാസ് മുറിക്കുള്ളിൽ പോലും പാമ്പുകൾ ഇഴഞ്ഞെത്തിയത് കണ്ടു.  കാടു വെട്ടിമാറ്റി സുരക്ഷയൊരുക്കി പഠനം നടത്താനുള്ള സാഹചര്യം അധികൃതർ ഒരുക്കണം. ഇത്തരം സാഹചര്യത്തിൽ ഞങ്ങൾ എങ്ങനെ പഠിക്കും?

പാമ്പൊക്കെ ഇവനു മുന്നിൽ വെറും ഓലപ്പാമ്പ്!

പാമ്പുകൾക്കൊപ്പം കാട്ടാനകളും ഇടുക്കി ജില്ലയിലെ വനമേഖലയിലെ സർക്കാർ സ്കൂളുകളെ വിറപ്പിക്കുകയാണ്. അതേക്കുറിച്ചു നാളെ. ..

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama