go
25 August 2019

രാജകുമാരി:ഒറ്റപ്ലാക്കൽ ജോസഫ് ദേവസ്യ (കോടിക്കര ഐപ്പ് - 80) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ദൈവമാതാ പള്ളിയിൽ. ഭാര്യ: ജോസ്ഗിരി കാക്കനാട്ട് അന്നമ്മ. മക്കൾ: തങ്കച്ചൻ, ലില്ലി, ഷെൽവി, സാജൻ, പരേതനായ ഷിന്റോ. മരുമക്കൾ: ഷേർലി, മുല്ലക്കാനം വെള്ളരിങ്ങാട്ട് തങ്കച്ചൻ, സേനാപതി മണലേൽ സണ്ണി, ജോളി.

കൊടുവേലി:അറയ്ക്കൽ മത്തായി ഐപ്പ് (87) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പുളിക്കൽ മറിയക്കുട്ടി. മക്കൾ: മേരി, ത്രേസ്യാമ്മ, ആനീസ്, ചിന്നമ്മ, റെജീന, ജോസ്, തോമസ്. മരുമക്കൾ: കരിങ്കുന്നം ചെമ്പുകട ജോസ്, ചിറ്റൂർ പാലയ്ക്കാമറ്റത്തിൽ ബാബു, മണക്കാട് പള്ളിത്താഴത്ത് ജോർജ്, പൊന്നന്താനം കൊന്നയ്ക്കൽ സ്റ്റീഫൻ, ഗ്രേസി, ഷാന്റി, വെട്ടിമറ്റം തെക്കേൽ പരേതനായ ജോസ്.

സന്യാസിയോട:പനയ്ക്കൽസിറ്റി അച്ചൻപറമ്പിൽ ജോസഫ് (പൊൻകുന്നം കുട്ടി – 85) നിര്യാതനായി. സംസ്കാരം നാളെ 4ന് ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ജോസഫ് (പിഡബ്ല്യുഡി റിട്ട. ഓവർസീയർ), വർഗീസ്, ആൻസമ്മ, മോളമ്മ, തോമസ് (ഓസ്‌ട്രേലിയ), ലാൽ (ജനശ്രീ പാമ്പാടുംപാറ മണ്ഡലം ചെയർമാൻ), ജോസ്‌കുട്ടി. മരുമക്കൾ: ശോശാമ്മ, റൈസി, കൊച്ചുപറമ്പിൽ സിബി, കടമാട്ട് ഉതുപ്പാൻ, രശ്മി (ഓസ്‌ട്രേലിയ), ഷീന, റീന (സൗദി).

കരിമണ്ണൂർ:കുറുമ്പാലമറ്റം വേലിക്കകത്ത് ശിശുഗുപ്തൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് 2ന്. ഭാര്യ: എലിക്കുളം കണ്ണംകുളത്ത് ഇന്ദിര. മക്കൾ: ആശ, അനൂപ് (കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം). മരുമക്കൾ: കുറുമ്പാലമറ്റം ചെമ്പനാനിക്കൽ സന്തോഷ്, ചിത്ര (സൗദി).

മൂന്നാർ:പള്ളിവാസൽ രണ്ടാംമൈൽ സൺമൗണ്ട് വ്യൂവിൽ എസ്. ഭാഗ്യരാജിന്റെ (കേരള കോൺ – എം ജോസ് വിഭാഗം ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ്) ഭാര്യ കല (50) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് സിഎസ്ഐ പള്ളിയിൽ. മക്കൾ: ഡോ. ഗ്ലാഡ്സൺ, ഡോ. ജോയ്സൺ.

വെള്ളിലാംകണ്ടം:റിട്ട. പോസ്റ്റ്മാൻ കിഴക്കേമാട്ടുക്കട്ട കാരക്കുന്നേൽ തങ്കപ്പൻ (അപ്പച്ചി - 80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പശുപ്പാറ മങ്ങാത്തിക്കുഴിയിൽ ശാന്തമ്മ. മക്കൾ: ഷാ, ഷീമോൻ, ഷൈൻ. മരുമക്കൾ: ഷാലു, സൗമ്യ.

കള്ളിമാലി:അമ്പലക്കവല എരപ്പനാൽ പരേതനായ നാരായണന്റെ ഭാര്യ മാധവി (80) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. അടിമാലി കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ്, മിനി, അനുമോൾ. മരുമക്കൾ: മഞ്ഞക്കുഴി മഠത്തിൽ സജീവ്, ബൈസൺവാലി അമ്പലശേരിയിൽ ബിനു.

ചെറുതോണി:പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസി സുകുമാരൻ (76) നിര്യാതനായി.

വണ്ടൻമേട്:ചൊറിക്കാവുങ്കൽ (കുഴിയാത്ത്) കുര്യാക്കോസ് ചാക്കോ (79) നിര്യാതനായി. സംസ്‌കാരം നാളെ 11ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: നെടുങ്കണ്ടം മന്നത്താനിൽ അന്നമ്മ. മക്കൾ: ജോമോൻ, ജോളി, ജോഷി (കുവൈത്ത്). മരുമക്കൾ: ജിൻസി, കട്ടപ്പന ഇടത്തൊട്ടിയിൽ സജി, ലിജി (കുവൈത്ത്).

തൊടുപുഴ:മാർത്തോമ്മാ കോയിങ്കൽ പരേതനായ കൊന്താലം കുഞ്ഞിന്റെ ഭാര്യ നിസ (62) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സൈന, സുനീർ, ഷമീർ. മരുമക്കൾ: ഇസ്മായിൽ, ഷാഹിദ, റിയ.

നാഗപ്പുഴ:ചായനാനിക്കൽ (കാക്കനാട്ട്) സോജി സി. ജോസിന്റെ ഭാര്യ അനുജി (47) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് പള്ളിയിൽ. മകൾ: ലിപിക.

തട്ടക്കുഴ:പുത്തിരിക്കൽ മറിയം ഉലഹന്നൻ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 3നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പന്നൂർ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.

Snap By : Arun Ganguly
Post Your Snaps
Post Your News