പച്ചകുത്തിയ മീനുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kannur-meenchanda

മീൻമാർക്കറ്റിനെ കുറിച്ചുള്ള സങ്കൽപത്തിൽ തന്നെയുണ്ടൊരു ദുർഗന്ധം. മീനിന്റെ ചോര കലർന്ന അഴുക്കുവെള്ളം തളംകെട്ടി നിൽക്കുന്ന നിലത്തു ചവിട്ടാനറയ്ക്കും. പഴകി ദ്രവിച്ച ചുവരുകളിൽ ചോരയുടെയും വിയർപ്പിന്റെയും കടുത്ത കറകൾ. വിൽപനക്കാരുടെയും വിലപേശുന്നവരുടെയും ബഹളം... മീൻ വാങ്ങാനെത്തുന്നവർക്കു മനംപിരട്ടലുണ്ടാക്കുന്ന കാഴ്ചകളേയുള്ളൂ ചന്തനിറയെ. ഇറച്ചിയും മീനുമെല്ലാം വിൽക്കുന്ന ചന്തയ്ക്കെന്തിനാ ചന്തം എന്നു ചോദിക്കുന്നവർ കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് മീൻചന്തയിലൊന്നു പോകണം. പിടയ്ക്കുന്ന മീനുകളോടൊപ്പം തുടിക്കുന്ന ചിത്രങ്ങൾ. ഗ്രാഫിറ്റിയുടെ മാസ്മരിക ലോകം ഈ തെരുവിൽ കാണാം. പൊതുഇടങ്ങളിലെ ചിത്രങ്ങൾ ആസ്വാദനത്തിനു നവീനമായ ദൃശ്യഭാഷ തന്നെ നൽകുന്നു. മീൻചന്തയിലെ തൂണുകളിലും ചുവരുകളിലും വഴിയോരത്തുംവരെ വർണചിത്രങ്ങൾ. മൽസ്യഭാവങ്ങളുടെ ഒരു കലൈഡോസ്‌കോപിക് കാഴ്ച.

kannur-meenchandaa

മീൻവെള്ളം തെറിച്ച് അഴുക്കുപുരണ്ടും, മീൻചൂരിൽ മൂക്കുപൊത്തിയും നടന്ന മീൻചന്തയിലേക്കുള്ള പഴയ വഴികളെല്ലാം മുഖം മിനുക്കിയിരിക്കുന്നു. പുരാതന കെട്ടിടങ്ങൾ പോലെ ചുറ്റും പഴകി ദ്രവിച്ചതും വൃത്തികേടിന്റേതുമായ കാഴ്ചകളെല്ലാം മാറി. മുൻപു വിൽപനക്കാരനെ അറപ്പോടെ നോക്കി മീൻ വാങ്ങി കടന്നുകളയുന്നവർ പോലും ചന്തയിലെ വർണചിത്രങ്ങൾ കണ്ടാസ്വദിച്ചു നിൽക്കും. ചെറുകുന്ന് മീൻചന്ത വർണചിത്രങ്ങൾ അണിഞ്ഞു മനോഹരിയായിരിക്കുന്ന കാഴ്ച ആരെയും ആകർഷിക്കും. ഒരു ചിത്രച്ചന്തപോലെ.

kannur-old-market-4col ഗ്രാഫിറ്റി ചിത്രങ്ങള്‍ വരയ്ക്കുന്നതിനു മുൻപുള്ള ചെറുകുന്ന് മീന്‍ചന്ത.

പ്രശസ്ത ചിത്രകാരനായ ധനരാജ് കീഴറയും കൂട്ടുകാരും ചിത്രങ്ങളുടെ വർണങ്ങൾ വാരിവിതറിയപ്പോൾ ശുചിത്വബോധം എല്ലാവരിലും എത്തിത്തുടങ്ങി. മൂന്നു പകലും രാത്രിയും നീണ്ട സമൂഹ ചിത്രരചനയിൽ ചിത്രകാരൻമാരായ സന്തോഷ് ചുണ്ട, സുമൻ ചുണ്ട, പത്മനാഭൻ മുതലയിൽ, രഞ്ജിത് എന്നിവർ പങ്കെടുത്തു. മീൻചന്ത കൊച്ചി ബിനാലെയിലെന്ന പോലെ ഇപ്പോഴും ആസ്വാദകരെ ആകർഷിക്കുന്നു. മലയാളിക്ക് എന്നും അന്യമായിരുന്ന ചിത്രകലാ സംസ്‌കാരം സാധാരണക്കാരുടെ ജീവിതത്തിൽ വളർത്തിയെടുക്കുവാനാണ് പൊതുഇടങ്ങളിൽ വരയ്ക്കുന്ന ഗ്രാഫിറ്റിയുമായി മുന്നോട്ടുവന്നതെന്ന് ബെംഗളൂരു ക്രിസ്റ്റൽ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ മൾടി മീഡിയ വിഭാഗം തലവനായ ധനരാജ് കീഴറ പറയുന്നു.

kannur-meenchanda-market

കടുംവർണങ്ങളിൽ കളിയാട്ടക്കാലത്തെ മീനമൃതൂട്ട്, വാർലി, മധുബാനി ചിത്രങ്ങളുടെ മീൻപകർച്ച, മീൻകാരിയും മീൻമരവും പുരാണ കഥകളിൽ നിന്നിറങ്ങിവരുന്നു. തെരുവോര ചിത്രങ്ങൾക്കപ്പുറം പുരോഗമന ആശയങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ചൂണ്ടയിലാണ് ഈ ചിത്രങ്ങൾ കോർത്തെടുത്തിട്ടുള്ളത്. മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കുന്ന കല്ലുപോലെ ചന്തയിലെ മീനുകൾക്ക് വർണചിത്രങ്ങളുടെ സൗരഭ്യം കൈവരുന്നതുപോലെ.

kannur-meenchanda-shop
Your Rating: