മത്സ്യസമ്പത്ത് സംരക്ഷിക്കാൻ ജനകീയ സമിതികൾ വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂർ∙ ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാനും വർധിപ്പിക്കാനും പ്രാദേശിക തലങ്ങളിൽ സമിതികൾ രൂപീകരിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന കർഷകസംഗമത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷാണു തീരുമാനമറിയിച്ചത്. പഞ്ചായത്ത് തലങ്ങളിൽ ഫിഷറീസ് മാനേജ്‌മെന്റ്‌ കൗൺസിലുകൾ രൂപീകരിക്കും. പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവും സംരക്ഷണവും വിനിയോഗവും മേൽ കൗൺസിലുകളുടെ പരിശോധനയ്‌ക്ക് വിധേയമാക്കും. അതത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാരാണ് കൗൺസിലിന്റെ അധ്യക്ഷർ.

അനുയോജ്യമായ എല്ലാ ജലാശയങ്ങളിലും തുടർച്ചയായ മൂന്നുവർഷം ഒരേ കേന്ദ്രത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ച് പുരോഗതി വിലയിരുത്തും. അനുയോജ്യമായ കാർപ്പ് മത്സ്യങ്ങൾ, ചെമ്മീൻ, കരിമീൻ, പൂമീൻ, തിരുത ഇനങ്ങൾ ശുദ്ധജല, ഓരുജല മേഖലകളിൽ നിക്ഷേപിക്കുന്നതാണ്. കൂടുകൃഷിയുടെയും കാരചെമ്മീനിന്റെയും ശുദ്ധജല മത്സ്യകൃഷിയുടെയും മാതൃകാ–പ്രദർശന ഫാമുകൾ മത്സ്യകർഷക വികസന ഏജൻസിയുടെ നേതൃത്വത്തിൽ ഒരുക്കും. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനോപാധികളും മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർഥികൾക്കായി പഠനോപകരണങ്ങളും വിതരണം ചെയ്യാൻ പദ്ധതി രൂപീകരിച്ച തീരദേശ ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.

വിവിധ ഘടക പദ്ധതികളിലെ ഗുണഭോക്താക്കൾക്കുളള ധനസഹായം ചടങ്ങിൽ വിതരണം ചെയ്‌തു. മത്സ്യസമൃദ്ധി പദ്ധതി അവലോകനവും പുതിയ പദ്ധതിയുടെ അവതരണവും നടന്നു. കർഷക സംഗമത്തിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു അധ്യക്ഷനായി. അക്വാ ഫാർമേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പുരുഷോത്തമൻ, കർഷക പ്രതിനിധികളായ ഇ.ടി.ഗിരീശൻ, എ.കെ.നാരായണൻ, എം.റൗഫ് പിണറായി, അസി. എക്‌സ്റ്റൻഷൻ ഓഫിസർ ടി.കെ.രജീഷ്, നോഡൽ ഓഫിസർ കെ.വി.സരിത, പ്രോജക്‌ട് അസിസ്റ്റന്റുമാരായ ബൈജു, ഗലീന, അമൃത, സന്ധ്യ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്‌ടർ ബി.കെ.സുധീർ കിഷൻ, അസി. ഡയറക്‌ടർ കെ.അജിത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.