സിനിമയിലെ സൂപ്പർതാരങ്ങളെ വരെ മോഹിപ്പിച്ച താരത്തിന് 51ന്റെ നിറയൗവനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kannur-deluxe കണ്ണൂർ ഡീലക്സ് ബസിനു സമീപം ഡ്രൈവർ കണ്ണാടിപ്പറമ്പ് സ്വദേശി ടി.വി.പ്രകാശൻ.

കണ്ണൂർ∙ ഏറ്റവും പഴക്കമുള്ള ഡീലക്സ് ബസ് സർവീസിനു 51ന്റെ യൗവനം. ബോളിവുഡിനെ വരെ ത്രസിപ്പിച്ച ആ സർവീസ് ഏതാണെന്നോ? നമ്മുടെ സ്വന്തം കണ്ണൂർ ഡീലക്സ്. കേരളത്തിൽ റോഡ് ഗതാഗതത്തിന് ഇന്ന് 80 വർഷം തികയുമ്പോൾ കെഎസ്ആർടിസിയിൽ ഇന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവീസ്. 1967ൽ ആരംഭിച്ച തിരുവനന്തപുരം – കണ്ണൂർ സർവീസ്. ഗതാഗത മന്ത്രി ഇമ്പിച്ചി ബാവയാണു കന്നിയാത്ര ഫ്ലാഗ്ഓഫ് ചെയ്തത്.

തിരുവനന്തപുരത്തു നിന്നു തുടക്കത്തിൽ നിയന്ത്രിച്ച സർവീസ് കണ്ണൂർ ഡിപ്പോ സ്ഥാപിതമായതോടെ ഇവിടേക്കു മാറ്റി. കണ്ണൂർ ഡിപ്പോയിൽ നിന്ന് ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കുന്ന കണ്ണൂർ – തിരുവനന്തപുരം സർവീസ് പിറ്റേന്നു രാവിലെ ആറിനു തിരുവനന്തപുരത്ത് എത്തും. അതേ പോലെ തിരുവനന്തപുരത്തു നിന്നു വൈകിട്ട് 6.30ന് ആരംഭിച്ച് പിറ്റേന്നു രാവിലെ കണ്ണൂരിലെത്തും. ഈ സർവീസ് മുടക്കമില്ലാതെ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അതിന്റെ കൃത്യതയാണ്. 500 രൂപയാണു കണ്ണൂർ ഡീലക്സ് ടിക്കറ്റ് തുക. സീറ്റുകളുടെ എണ്ണം 39. നേരത്തേ 31 ആയിരുന്നു. സെമിസ്‌ലീപ്പർ എയർ ബസാണിത്. 21ദിവസം മുൻപു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരുകാലത്തു കേരളത്തിലെ റോഡുകളിൽ താരമായിരുന്നു കണ്ണൂർ ‍ഡീലക്സ്. സിനിമയിലെ സൂപ്പർതാരങ്ങളെ വരെ മോഹിപ്പിച്ച താരം. മലയാള സിനിമയിലെ ആദ്യ റോഡ് മൂവിയുടെ പേരും മറ്റൊന്നല്ല.

1969ൽ ജയ്മാരുതി കംബൈൻസിനു വേണ്ടി ടി.ഇ.വാസുദേവൻ നിർമിച്ച് എ.ബി.രാജ് സംവിധാനം ചെയ്ത കണ്ണൂർ ഡീലക്സ് എന്ന പടം സൂപ്പർഹിറ്റായിരുന്നു. സ്കാനിയയും മിന്നലുമൊക്കെ റോഡ് കയ്യടക്കിയെങ്കിലും കണ്ണൂർ ‍ഡീലക്സിന്റെ താരത്തിളക്കം ഒട്ടും കുറഞ്ഞില്ല. ദിവസവും വൈകിട്ട് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തുന്ന യാത്രക്കാർ തന്നെ തെളിവ്. 1938 ഫെബ്രുവരി 20ന് ആണു കേരളത്തിൽ റോഡ് വഴിയുള്ള പൊതുഗതാഗത സംവിധാനം ആരംഭിച്ചത്. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് കേരളപ്പിറവിയോടെ കെഎസ്ആർടിസി ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.