go

സർട്ടിഫിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങി

പെരുങ്കുന്ന് പാലവയലിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെയും വളർത്തുമൃഗങ്ങളെയും അഗ്നിശമനസേന പുറത്തെത്തിക്കുന്നു.
പെരുങ്കുന്ന് പാലവയലിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെയും വളർത്തുമൃഗങ്ങളെയും അഗ്നിശമനസേന പുറത്തെത്തിക്കുന്നു.
SHARE

ചെങ്ങളായി ∙ വെള്ളം കയറിയതിനെ തുടർന്നു വീടുകളിൽ നിന്ന് ഒഴിപ്പിച്ചവർ സർട്ടിഫിക്കറ്റുകൾ എടുക്കാൻ തിരിച്ചു ചെന്നപ്പോൾ വീണ്ടും വെള്ളപ്പൊക്കത്തിൽ കുടുങ്ങി. വിവരമറിഞ്ഞ് അഗ്നിശമനസേനയെത്തി ഇവരെ രക്ഷപ്പെടുത്തി. പെരുങ്കുന്ന് പാലവയൽ ടി.ആർ.ഗംഗാധരൻ, മകൾ ഗ്രീഷ്മ എന്നിവരാണു വീടിനുള്ളിൽ കുടുങ്ങിയത്.വെള്ളത്തിൽ ഒറ്റപ്പെട്ട വീട്ടിൽ നിന്ന് ഇവരെ കഴിഞ്ഞ ദിവസം അഗ്നിശമന സേനയെത്തി മാറ്റിയിരുന്നു. എന്നാൽ ഒരു അഭിമുഖത്തിന് പോകാനായി ഗ്രീഷ്മയുടെ സർട്ടിഫിക്കറ്റുകൾ എടുക്കാൻ പോയപ്പോഴാണു വീണ്ടും കുടുങ്ങിയത്.

തുടർന്ന് രാത്രിയോടെ തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ഇവരെ രക്ഷിച്ചു.ഇതിന് സമീപത്തുള്ള പി.പി.ശശിധരനെയും കുടുംബാംഗങ്ങളായ പുഷ്പ, സജിത, സീമന്തിനി എന്നിവരെയും ഇവർക്കൊപ്പം വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നാലു പശുക്കളെയും അഗ്നിശമനസേന രക്ഷിച്ചു. മുങ്ങത്ത് വീട്ടിൽ ഒറ്റപ്പെട്ട എ.ജനാർദനൻ, ലതീഷ്, സജിനി എന്നിവരെയും പുറത്തെത്തിച്ചു. അഗ്നിശമനസേന അസി. സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടി, എം.പി.സുനിൽ കുമാർ, റോബിൻ, സുഹൈൽ എന്നിവരുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama