go

മുഖംമൂടി സംഘം ദമ്പതികളെ ആക്രമിച്ച് നഗരമധ്യത്തിലെ വീടു കൊള്ളയടിച്ചു

theft-police-4c
കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപം മോഷണം നടന്ന വീട്ടിലെ മുറി ഡിവൈഎസ്പി പി.പി.സദാനന്ദൻ പരിശോധിക്കുന്നു. ചിത്രം:മനോരമ
SHARE

കണ്ണൂർ∙ ആയുധങ്ങളുമായി പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം ദമ്പതികളെ മർദിച്ചു കെട്ടിയിട്ടു സ്വർണവും പണവും കവർന്നു.കവർച്ചയ്ക്കിടയിൽ പരുക്കേറ്റ മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രൻ (53), ഭാര്യ സരിത (50) എന്നിവരെ എകെജി  സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

30 പവൻ സ്വർണവും 15000 രൂപയും മൊബൈൽ ഫോണുകളും ലാപ്ടോപ്പും ഗൃഹോപകരണങ്ങളുമാണു കവർച്ച ചെയ്തത്.താഴെചൊവ്വയിൽ കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനോടു ചേർന്ന വാടകവീട്ടിൽ പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം.വാതിൽ തകർത്ത് അകത്തു കയറിയ നാലംഗ സംഘം ദമ്പതികളെ കെട്ടിയിട്ട ശേഷം രണ്ടു മണിക്കൂറോളം വീട്ടിൽ തിരച്ചിൽ നടത്തിയാണു സാധനങ്ങൾ കൊണ്ടു പോയത്. വീട്ടുകാരുടെ എടിഎം കാർ‌ഡ് കൈക്കലാക്കിയ കവർച്ചക്കാർ ഭീഷണിപ്പെടുത്തി കാർ‍ഡിന്റെ പിൻനമ്പറും ചോദിച്ചറിഞ്ഞു.

അക്രമികൾ പോയ ശേഷം വിനോദ്ചന്ദ്രൻ കെട്ടഴിച്ചു സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹിന്ദി സംസാരിച്ച അക്രമികൾ വാഹനത്തിലാണ് എത്തിയതെന്നു സൂചനയുണ്ട്.കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ, സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇതരസംസ്ഥാനക്കാരായ പ്രഫഷനൽ കവർച്ചാ സംഘമാണ് അക്രമം നടത്തിയതെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama