go

കണ്ണൂർ വിമാനത്താവളം ശുചീകരണ ജോലി: 25 ഒഴിവിലേക്ക് എത്തിയത് 2000 പേർ

Kannur News
മട്ടന്നൂരിൽ വിമാനത്താവള ജോലിക്കുള്ള കൂടിക്കാഴ്ചയ്ക്കു പങ്കെടുക്കാൻ എത്തിയവരുടെ നിര.
SHARE

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ശുചീകരണ ജോലിക്കു വേണ്ടിയുള്ള അഭിമുഖത്തിന് ഉദ്യോഗാർഥികളുടെ പ്രവാഹം. രണ്ടായിരത്തോളം പേർ അപേക്ഷകരായി എത്തി. വിമാനത്താവളത്തിലെ ടെർമിനൽ സ്റ്റേഷനിൽ ക്ലീനിങ് വിഭാഗത്തിൽ 25 ഒഴിവുകളിലേക്കാണ് ഇത്രയേറെ അപേക്ഷകർ എത്തിയത്. ഇന്നലെ രാവിലെ ഇതിനുള്ള ഇന്റർവ്യൂ മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലിൽ നടത്തി. സ്വകാര്യ ഏജൻസിയാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കൈകാര്യം ചെയ്യുക. അവർക്ക് ആവശ്യമുള്ള ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ്.

പരസ്യം നൽകാതെയാണ് ഇന്റർവ്യൂ നടന്നതെങ്കിലും രാവിലെ തന്നെ വലിയ തിരക്ക് അനുഭവപ്പെട്ടു. 35 വയസ്സാണ് പ്രായപരിധി എന്നിരിക്കെ 50 വയസ്സുകാരും ക്യൂ നിന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ മുൻകൂട്ടി അറിഞ്ഞതിനാൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രവർത്തകരെ ബയോഡേറ്റയുമായി അയച്ചിരുന്നു. നവംബർ 15 മുതൽ തൊഴിലാളികൾ ടെർമിനൽ സ്റ്റേഷനിൽ ജോലി ചെയ്യേണ്ടതുണ്ട്.

അടുത്ത മാസം വിമാന സർവീസ് ആരംഭിക്കുന്നതോടെ 70 പേരെയാണ് ശുചീകരണ വിഭാഗത്തിൽ  ആവശ്യം. ഇതിൽ പ്രഥമഘട്ടത്തിലെ 25 പേരെയാണ് ഇന്നലെ തിരഞ്ഞെടുത്തത്. കരാർ നിയമനത്തിൽ ഭൂരിഭാഗവും വിവിധ രാഷ്ട്രീയപാർട്ടികൾക്കു വീതം വച്ചിട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ പറയുന്നു. തൊഴിലാളി സംഘടനകളാണ് കൈകാര്യം ചെയ്യുന്നത്.

സെപ്റ്റംബർ രണ്ടാം വാരം 200 ഒഴിവുകളിലേക്ക് നാലായിരത്തോളം അപേക്ഷകർ എത്തിയിരുന്നു. വിമാനത്താവളത്തിനായി കുടിയൊഴിയേണ്ടി വന്ന കുടുംബങ്ങളിലെ ഓരോരുത്തകർക്കു സംവരണം ചെയ്ത ജോലി നൽകുന്ന നടപടി പുരോഗമിക്കുന്നു. ഇതിനകം ജോലിക്കെടുത്തവർ കൊച്ചി വിമാനത്താവളത്തിൽ പരിശീലനം കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാൻ തയാറായി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama