go

വിമാനത്താവളം ഉദ്ഘാടനം: വിളംബരയാത്ര ഇന്ന്

Kannur News
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാസഞ്ചേഴ്സ് ടെർമിനലിലേക്കുള്ള വഴി ഇന്നലെ രാത്രി ദീപാലംകൃതമാക്കിയപ്പോൾ. ചിത്രം:മനോരമ
SHARE

മട്ടന്നൂർ∙ വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് 3 ന് മട്ടന്നൂരിൽ നടക്കും. പാലോട്ടു പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വാദ്യഘോഷങ്ങൾ, കഥകളി, പുലികളി, കരകാട്ടം, മൈലാട്ടം, ബൊമ്മനാട്ടം, മത്സരാടിസ്ഥാനത്തിലുള്ള പ്ലോട്ടുകൾ, കേരളത്തിന്റെ സാസ്കാരിക പൈതൃക കലാരൂപങ്ങൾ, വിദ്യാർഥികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാവിരുന്ന്, വിവിധ സ്ഥാപനങ്ങളുടെ വിളംബര ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ബസ്‍സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും.

മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, കിയാൽ എംഡി വി.തുളസിദാസ്, ജനപ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ, സ്ഥാപന മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 4000 ആളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ മികച്ച പ്ലോട്ട്, മികച്ച യൂണിറ്റ് എന്നിവയ്ക്കു സമ്മാനം ഉണ്ടാവുമെന്ന് മട്ടന്നൂർ നഗരസഭാ ഉപാധ്യക്ഷൻ പി.പുരുഷോത്തമൻ, ലൈബ്രേറിയൻ കെ.പി.രമേശ് ബാബു, എൻ.ഷാജിത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.പി.ഇസ്മയിൽ, എ.കെ.സുരേഷ് കുമാർ എന്നിവർ അറിയിച്ചു.

ഘോഷയാത്രയുടെ ക്രമം

∙എനൗൺസ്മെന്റ്, പഞ്ചവാദ്യം, ബാനർ, വിഐപി, മുത്തുക്കുട, കഥകളി, വിദ്യാർഥികൾ, മയിലാട്ടം, പുലിക്കളി, പൊതുസ്ഥാപനം, ബാന്റ്സെറ്റ്, പൊതുസ്ഥാപനം, ബൊമ്മനാട്ടം, പൊതുസ്ഥാപനം, കലാപരിപാടികൾ, പൊതുജനം, നാസിക് ബാന്റ്

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama