go

കൂട്ടുപുഴ പാലം:പരിഹരിക്കാൻ ശ്രമം: കെ.ജി.ബൊപ്പയ്യ

Kannur News
SHARE

ഇരിട്ടി∙ കൂട്ടുപുഴ പാലം നിർമാണ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും വിഷയം കർണാടക സർക്കാരിന്റെ ശീതകാല നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും വീരാജ്‌പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യ. പ്രശ്‌നത്തിൽ വീരാജ്‌പേട്ട എംഎൽഎ ഓഫിസിൽ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തർക്കം ഉന്നയിക്കപ്പെട്ട സ്ഥലം വനംവകുപ്പിന്റെ അധീനതയിലാണോ മേജർ ഇറിഗേഷന്റെ പരിധിയിലാണോ വരുന്നതെന്നും പരിശോധിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോഴുള്ളത്. ഞാൻ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പിന്നാലെ ഉണ്ട്.

മട്ടന്നൂരിൽ കണ്ണൂർ വിമാനത്താവളം 9 ന് ഉദ്ഘാടനം ചെയ്യുകയാണ്. അനുബന്ധ റോഡെന്ന നിലയിൽ മർക്കാറ മുതൽ വീരാജ്‌പേട്ട - കൂർഗ് ബോർഡർ വരെ വീതി കൂട്ടി പുനർനിർമ്മിക്കുന്നതിനുള്ള ശുപാർശ ഉണ്ട്. ഇതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കി വരികയാണെന്നും കർണാടകയുടെ മുൻ സ്പീക്കറും കൂട്ടുപുഴ പാലം അതിരിടുന്ന പ്രദേശത്തെ എംഎൽഎയും കൂടിയായ അദ്ദേഹം പറഞ്ഞു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama