go

ഒന്നിച്ചൊന്നായ് പറക്കാംസൈക്കിൾ റാലി നാളെ

Kannur News
SHARE

കണ്ണൂർ∙ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ചു കണ്ണൂർ സൈക്ലിങ് ക്ലബ്ബും മലയാള മനോരമയും ചേർന്നു നടത്തുന്ന സൈക്കിൾ റാലി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. കലക്ടർ മിർ മുഹമ്മദലി യാത്ര എംപി ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നാളെ രാവിലെ 7.30ന് ആരംഭിക്കുന്ന സൈക്കിൾ റാലിയിൽ നാനൂറോളം സൈക്കിൾ റൈഡേഴ്സ് പങ്കെടുക്കും.

കണ്ണൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് പി.ഷാഹിൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജല്ലാ പൊലീസ് മേധാവി ജി.ശിവിവിക്രം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.നാളെ രാവിലെ 9.30നു വയാന്തോട് ജംക്ഷനിൽ എത്തുന്ന സൈക്കിൾറാലിക്കു പ്രശസ്ത സിനിമാ താരങ്ങളായ ആത്മീയ, നിഹാരിക എസ്.മോഹൻ എന്നിവർ സ്വീകരണം നൽകും.

മട്ടന്നൂർ നഗരസഭാധ്യക്ഷ അനിതാ വേണു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ എന്നിവരും റാലിയെ സ്വീകരിക്കാനെത്തും. ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി വിമാനത്താവളത്തിൽ എത്തുന്ന റാലി എംഡി വി.തുളസീദാസിനു ഫ്ലാഗ് കൈമാറും. റൈഡിനു റജിസ്റ്റർ ചെയ്തവർ രാവിലെ 6.30നു പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തണം

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama