go

കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പരിഗണന

SHARE

കണ്ണൂർ∙ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല , കാഞ്ഞിരക്കൊല്ലി, ശശിപ്പാറ, തിരുനെറ്റിക്കല്ല് എന്നിവയുടെ വികസനത്തിനു മുൻഗണന നൽകി നടപടി സ്വീകരിക്കുമെന്നു നിയമസഭയിൽ കെ.സി.ജോസഫ് എംഎൽഎയുടെ ഉപക്ഷേപത്തിനു മറുപടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാലക്കയം തട്ട് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം പദ്ധതി രൂപരേഖ കണ്ണൂർ ഡിടിപിസി തയാറാക്കുന്നുണ്ട്.

ഏകദേശം ഒരു കോടി രൂപ ചെലവ് വരും. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തോടനുബന്ധിച്ച് 75,90, 707 രൂപയ്ക്കുള്ള പുതുക്കിയ പദ്ധതി കണ്ണൂർ ഡിടിപിസി തയാറാക്കും. പദ്ധതിക്ക് കലക്ടർ 50 സെന്റ് സ്ഥലം ലഭ്യമാക്കി കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഈ പദ്ധതിയും അംഗീകരിക്കും. പൈതൽമലം ടൂറിസം കോംപ്ലക്സിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും പദ്ധതി തയാറാക്കിയിട്ടുണ്ട്‌. കാഞ്ഞിരക്കൊല്ലി - ശശിപ്പാറ വെള്ളച്ചാട്ടത്തോട് ചേർന്ന് ടൂറിസം ഡിപ്പാർട്ട്മെന്റ് ഇൻഫർമേഷൻ സെൻറർ നിർമിച്ചിട്ടുണ്ട്.

തിരുനെറ്റിക്കല്ല് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പരിശോധിച്ച് അനുയോജ്യമായ പദ്ധതി തയാറാക്കും. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്ന സാഹചര്യത്തിൽ മലബാറിലെ ടൂറിസം വികസനത്തിനു മുൻഗണന നൽകണമെന്നു സബ്മിഷൻ അവതരിപ്പിച്ചു കെ.സി.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama