കണ്ണൂർ∙ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഫർണിച്ചറുകളും വാങ്ങാൻ അവസരം നോക്കിയിരിക്കുകയാണോ? കമ്പനികളുടെ വർഷാന്ത്യ ഓഫറിനൊപ്പം വനിതാ മാക്സ് മേളയിൽ നിന്നുള്ള കിടിലൻ കിഴിവു കൂടിയായാലോ? സോഫയും കട്ടിലും ഡൈനിങ് ടേബിളും തുടങ്ങി വീട്ടിലേക്കു വേണ്ട, ഫർണിച്ചറുകളെല്ലാം പകുതിവിലയ്ക്കു നൽകുന്ന ഡബിൾ ധമാക്കയുമായി ക്രിസ്മസ് ആഘോഷിക്കാം. ഓഫറുകളുടെ െപരുമഴ അവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രം ബാക്കി.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടത്തുന്ന മേള 10നു സമാപിക്കും. ഐഡിയൽ ഡെക്കറിന്റെ ഫർണിച്ചർ സ്റ്റാളിൽ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വിലക്കുറവാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു പുറമേ മൊഡ്യുലാർ കിച്ചൺ അടക്കമുള്ളവയ്ക്കു മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ഓഫറുകളുമായി ബദരിയ്യ ബെഡ്റൂം സെറ്റുകളും രംഗത്തുണ്ട്.
വ്യായാമ ഉപകരണങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ വാങ്ങാനുള്ള അപൂർവ അവസരമാണിത്. ഹെർക്കുലീസ് ഫിറ്റ്നസ് ഉപകരണങ്ങൾക്ക് 30% വിലക്കിഴിവുണ്ട്. കേടുവന്നതോ പഴയതോ ആയ ഏത് ഇലക്ട്രിക്കൽ ഉപകരണവും മാറ്റി പകരം ടവർഫാൻ സ്വന്തമാക്കാം. മേളയുടെ ഇലകട്രോണിക് പാർട്ണറായ ഫ്രിജ് ഹൗസിന്റെ സ്റ്റാളിൽ നിന്നു വാങ്ങുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഉറപ്പായ സമ്മാനവുമുണ്ട്.
സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി എട്ടു വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി എട്ടു വരെയുമാണു പ്രദർശനം. സ്വാദിഷ്ടമായ വിഭവങ്ങളുമായി കുടുംബശ്രീ വനിതകളുടെ കൈപ്പുണ്യം നുകരാം. എല്ലാ ദിവസവും വൈകിട്ട് സിനിമാ–സീരിയൽ താരങ്ങളുടെ കലാപരിപാടികൾ നടത്തും.
ദിേനശിന്റെ എല്ലാ ഉൽപ്പന്നങ്ങളും മറ്റു വിപണനകേന്ദ്രങ്ങളെ അപേക്ഷിച്ചു 10 ശതമാനം വിലക്കുറവിലാണു വിൽക്കുന്നത്. ഇന്നത്തെ പരിപാടി പ്രശസ്ത ഉത്തരേന്ത്യൻ റിയാലിറ്റി ഷോ താരം യുംനയുടെ ഗാനമേള: വൈകിട്ട് 6