go

വാതിൽമട കോളനിയിൽ ഒരു കോടിയുടെ ഹാംലെറ്റ് പദ്ധതി ഉപേക്ഷിച്ച നിലയിൽ

SHARE

ശ്രീകണ്ഠപുരം∙ പയ്യാവൂർ വാതിൽമട കോളനിയിലെ ഒരു കോടിയുടെ ഹാംലറ്റ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. യുഡിഎഫ് സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.ജെ.ജയലക്ഷ്മിയുടെ പ്രഖ്യാപനമായിരുന്നു ഇത്. കേരളത്തിൽ പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് പ്രഖ്യാപിച്ചതായിരുന്നു പദ്ധതി.

100 ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന ജില്ലയിലെ വലിയ എസ്ടി കോളനികളിൽ ഒന്നാണിത്. എഫ്ഐടി എന്ന ഏജൻസിയെയാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചത്. ഇവർ രണ്ട് സബ് കോൺട്രാക്ടർമാരെ ഏൽപ്പിച്ചതോടെയാണ് പണി കുളമായത്. 1 കോടി രൂപയിൽ നിന്ന് 25 ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റിയിരുന്നു. പണി പേരിന് നടത്തി വീണ്ടും 25 ലക്ഷം കൈപ്പറ്റാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് വിവാദമായത്.

കോളനിയിലെ സാംസ്ക്കാരിക നിലയം പുനരുദ്ധാരണം, മൈതാന നിർമാണം, ശ്മശാനം നിർമാണം, വിവിധ വീടുകളുടെ അറ്റകുറ്റപ്പണി, കിണർ നിർമാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണമായിരുന്നു ലക്ഷ്യം. കിണർ കെട്ടിയ ഉടൻ ഇടിഞ്ഞു വീണു. സാംസ്ക്കാരിക നിലയത്തിന്റെ മേൽക്കൂര തകർന്നു. ടൈൽ പതിക്കുമെന്ന വാക്കു വിശ്വസിച്ച് വീട്ടുകാർ തറ പൊളിച്ചത് ഇപ്പോൾ അതു പോലെ തന്നെ കിടക്കുന്നു. തുടക്കം മുതൽ പണിയുമായി ബന്ധപ്പെട്ട് പരാതിയാണ്.

തുടങ്ങിയ പണികൾ എവിടെയുമെത്താതെയായതോടെ പണി നടത്തുന്നവർ സ്ഥലം വിട്ടു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ ഹംലറ്റ് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. എഫ്ഐടിയെ കൂടാതെ നിർമിതി കേന്ദ്ര, പൊലീസ് ബിൽഡിങ്ങ് സൊസൈറ്റി എന്നിവയും പണി ഏറ്റെടുത്തിരുന്നു. ഇവരെല്ലാം നല്ല നിലയിൽ പൂർത്തായിക്കിയിട്ടുണ്ട്.

പദ്ധതി തകർത്തവർക്കെതിരെ നടപടി വേണം 

∙ പയ്യാവൂർ പഞ്ചായത്തിലെ വാതിൽമട എസ്ടി കോളനിയിലെ ഹാംലറ്റ് പദ്ധതി തകർത്തവർക്കെതിരെ കർശന നടപടി വേണമെന്ന് പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്റഫ് ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് അനുവദിച്ച 1 കോടി രൂപയുടെ പ്രവൃത്തി എഫ്ഐടിയെ ഏൽപ്പിച്ചതു കൊണ്ടു മാത്രമാണ് ഈ അവസ്ഥയിലായത്. 25 ലക്ഷം അഡ്വാൻസ് കൈപ്പറ്റിയാണ് ഇവർ പണി തുടങ്ങിയതു തന്നെ.

പണി പാതിവഴിയിലാക്കി വീണ്ടും 25 ലക്ഷം കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പഞ്ചായത്ത് ഈ വിവരം അറിയുന്നതും ഇവിടുത്തെ അവസ്ഥ കലക്ടറെ ധരിപ്പിക്കുന്നതും. നിർത്തിവെച്ച സ്ഥാനത്ത് ഈ പദ്ധതി അവസാനിപ്പിച്ചാൽ പഞ്ചായത്തിനെങ്കിലും കോളനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama