go

തടയണ നിർമിക്കാൻ പ്ലാസ്റ്റിക് ചാക്കുകൾ; പുഴകൾ മലിനമാകുന്നു

Kannur News
ചപ്പാരപ്പടവ് പുഴയുടെ ഭാഗമായ തടിക്കടവ് ഓടക്കടവിൽ പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ചു നിർമിച്ച തടയണ ജീർണിച്ച നിലയിൽ
SHARE

ആലക്കോട്∙ തടയണ നിർമിക്കാൻ പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ചത് മലയോരത്തെ പ്രധാന പുഴയ്ക്കു വിനയാകുന്നു. ചപ്പാരപ്പടവ് പുഴയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ചു നിർമിച്ച തടയണകളാണ് മാലിന്യഭീഷണിയ്ക്കു പുറമെ പുഴനശീകരണത്തിനും കാരണമാകുന്നത്.

പ്ലാസ്റ്റിക് ചാക്കുകൾ ക്രമേണ ദ്രവിക്കുന്നതാണ് ഇതിനു കാരണം. ഇവയുടെ അവശിഷ്ടങ്ങൾ വെള്ളത്തിലൂടെ ഒഴുകിയാണ് വൻതോതിലുള്ള മലിനീകരണത്തിന് ഇടയാക്കുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ആറ്റുവഞ്ചികളിലും മറ്റും വർഷങ്ങളോളം കുരുങ്ങിക്കിടക്കുന്നുമുണ്ട്. ചപ്പാരപ്പടവ് പുഴയുടെ മംഗര ബദരിയ്യനഗറിലെ ശാന്തിസ്ഥലിലും മുകൾഭാഗമായ തടിക്കടവ് ഓടക്കടവിലും ഇത്തരത്തിലുള്ള മാലിന്യങ്ങൾ കാണാം.

ജനകീയ കൂട്ടായ്മയിൽ നൂറുകണക്കിനു പ്ലാസ്റ്റിക്ചാക്കുകളിൽ മണൽ നിറച്ചു നിർമിച്ച തടയണകളാണിവ. ഓടക്കടവിൽ കഴിഞ്ഞ വേനലിൽ പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് തടയണ നിർമിച്ചപ്പോൾ ഇതിനെതിരെ പരിസ്ഥിതിവാദികൾ രംഗത്തുവന്നിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് തടയണ നിർമിച്ചത്. ‍

ഇപ്പോൾ ഈ മണൽചാക്കുകളെല്ലാം ദ്രവിച്ച് ചിതറിക്കിടക്കുന്നതു കാണാം. പുഴയിൽ നിന്നും പുഴയോരത്തു നിന്നുമാണ് മണൽ ശേഖരിച്ചത്. മണൽ വൻതോതിൽ കുഴിച്ചെടുക്കുന്നതുമൂലം രൂപപ്പെടുന്ന കുഴികൾ പുഴയുടെ ഗതിതന്നെ മാറ്റിമറിക്കുന്നു. മഴക്കാലത്ത് കുത്തൊഴുക്കിൽ മണൽചാക്കുകൾ ചിതറിയൊഴുകി ജലസ്രോതസ്സുകൾ മൂടപ്പെടുന്നുമുണ്ട്. കൂടിക്കിടക്കുന്ന മണൽചാക്കുകൾ കരയിടിച്ചിലിനും കാരണമാകുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama