go

യുവാവിന്റെ പരുക്ക് വെടിയേറ്റതു മൂലം: കേസ് വഴിത്തിരിവിൽ

SHARE

കേളകം∙ യുവാവിന് കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റ സംഭവവും മധ്യവയസ്കൻ ദുരൂഹമായ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പുതിയ വഴിത്തിരിവിൽ. വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ വെടിയേറ്റാണു യുവാവിന് പരിക്കേറ്റതെന്ന് പൊലീസ് കണ്ടെത്തി.

ഗുരുതരമായി പരിക്കേറ്റ കൊട്ടിയൂർ പാലുകാച്ചി സ്വദേശി ബിജു (39) മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ കാലിനാണ് പരിക്കേറ്റിരുന്നത്. വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പൊലീസ് കണ്ടത്തിയിട്ടുള്ളത്. ബിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബിജുവിനെ ആശുപത്രിയിലെക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കിയ സമീപവാസിയായ തോമസ് എന്ന മധ്യവയസ്കനെയാണ് പിറ്റേന്ന് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ വേട്ടയാടാൻ ഇരുവരും കൂടി പോയ വഴിക്കാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം.

ലൈസൻസില്ലാതെ ആയുധമുപയോഗിച്ചതിന് രണ്ടുപേർക്കെതിരെയും കേളകം പൊലീസ് കേസെടുത്തിരുന്നു. തോക്കിനായി പരിശോധനകൾ ആരംഭിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama