go

മാലൂരിൽ വിദ്യാർഥികളുടെ സമരം ഒത്തുതീർപ്പായി

SHARE

മാലൂർ ∙ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി പൊട്ടക്കിണറിൽ വീണ സംഭവത്തിൽ അനിശ്ചിതകാല സമരം നടത്തിവന്ന വിദ്യാർഥികളുമായി ബന്ധപ്പെട്ടവർ ചർച്ച നടത്തിയതിനെ തുടർന്ന് സമരം പിൻവലിച്ചു.വിദ്യാർഥികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ടാണ് സമരം ഒത്തുതീർപ്പായത് അപകടത്തിനിടവരുത്തിയ ഉപയോഗശൂന്യമായ പൊട്ടക്കിണർ പോലീസ് അനുമതി ലഭിച്ചാലുടൻ മൂടുമെന്നും അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുമെന്നും കെട്ടിടങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന വാകമരം മുറിച്ചുനീക്കുമെന്നും വിദ്യാർഥികൾക്ക് ഉറപ്പു നൽകി.

ഇന്നലെ വിദ്യാർഥികൾ ഒന്നടങ്കം ക്ലാസ്സുകൾ ബഹിഷ്കരിച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു.ഇതേ തുടർന്ന് അധ്യാപകർ, പിടിഎ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. വിദ്യാർത്ഥി അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേതയാ കേസെടുത്തിട്ടുണ്ട് .കമ്മീഷൻ ചെയർപേഴ്സൺ പി.സുരേഷ്, കമ്മീഷനംഗം ഡോ.എം.പി.ആന്റണി എന്നിവർ അടുത്ത ദിവസം സ്കൂൾ സന്ദർശിച്ച് തെളിവെടുക്കും

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama