go

ഉദ്ഘാടനദിനം പറക്കും 15

SHARE

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ ഉദ്ഘാടന ദിനമായ 9ന് പതിനഞ്ചിൽ അധികം വിമാനങ്ങളെത്തും. അബുദാബിയിലേക്ക് ആദ്യ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനു പുറമെ, മുതിർന്ന ഉദ്യോഗസ്ഥർ, കിയാൽ ഡയറക്ടർമാരായ എം.എ.യുസഫലി, ഷംസീർ വയലിൽ തുടങ്ങിയവർ എത്തുന്ന വിമാനങ്ങളും ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാവും. ഉച്ചയ്ക്ക് 12.20 ഓടെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന ഗോ എയർ വിമാനവും കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് വൈകിട്ട് 3ന് ഈ വിമാനം തിരുവനന്തപുരത്തേക്കു പോകും. 

വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങൾ കിയാൽ എംഡി വി.തുളസീദാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംക്‌ഷനിൽ രാവിലെ 6 നു സ്വീകരിച്ച് വിമാനത്താവളത്തിൽ എത്തിക്കുന്നതു മുതലുള്ള ഒരുക്കങ്ങളാണ് അവലോകനം ചെയ്തത്.

ആദ്യവിമാനത്തിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും. തുടർന്ന് അലങ്കരിച്ച നാലു ബസുകളിൽ യാത്രക്കാരെ ഏഴു മണിക്കകം വിമാനത്താവളത്തിലെത്തിക്കും. യാത്രക്കാരുടെ ലഗേജുകൾ കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനവും ഏർപ്പാടാക്കും. 7 നു ടെർമിനൽ കെട്ടിടത്തിലേക്ക് മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തിൽ യാത്രക്കാരെ സ്വീകരിക്കും. 

ഉദ്ഘാടന വേദിയിൽ 7.30 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മട്ടന്നൂർ നഗരസഭാ ചെയർപേഴ്‌സൺ അനിത വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, വൈസ് പ്രസിഡന്റ് പി അനില, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരാണ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്യുക.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama