go

എംപി ക്ഷോഭിച്ചു; എസ്കലേറ്റർ ശരിയായി

Kannur News
തലശ്ശേരി റയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനത്തിന് പിറ്റേന്ന് മുതൽ അടഞ്ഞു കിടക്കുന്ന എസ്കലേറ്റർ
SHARE

തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനപ്പിറ്റേന്നു പ്രവർത്തനം നിലച്ച എസ്കലേറ്റർ പ്രവർത്തിപ്പിക്കാൻ അഞ്ചു ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയുടെ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെ എസ്കലേറ്റർ വീണ്ടും പ്രവർത്തനക്ഷമമായി.

പുതുതായി സ്ഥാപിച്ച യന്ത്രത്തിന്റെ ഒരു ഭാഗം തകരാറായതാണു പ്രവർത്തനം മുടങ്ങാൻ കാരണം. പകരം സാധനം എറണാകുളത്തു നിന്ന് എത്തിക്കാൻ 5 ദിവസമായിട്ടും ആരും ശ്രമിച്ചില്ല. ഇന്നലെ രാവിലെ വിവരം അറിഞ്ഞ ഉടനെ എംപി ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടർന്നാണു നടപടി ഉണ്ടായത്.

മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് അനുവദിച്ച 1.30 കോടി രൂപ ചെലവഴിച്ചു സ്ഥാപിച്ച എസ്കലേറ്റർ ഈ മാസം ഒന്നിനാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. 

ഉദ്ഘാടനച്ചടങ്ങിൽ, റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ഡിവിഷനൽ എൻജിനീയറുടെ സാന്നിധ്യത്തിൽ മുല്ലപ്പള്ളി ആഞ്ഞടിച്ചിരുന്നു. തുക അനുവദിച്ചു ഭരണാനുമതിയായിട്ടും, 6 മാസം കൊണ്ടു തീർക്കാവുന്ന എസ്കലേറ്റർ നിർമാണം രണ്ടു വർഷം നീട്ടിക്കൊണ്ടുപോയതിനെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama