go

കണ്ണൂർ പറശ്ശിനിക്കടവിൽ വിദ്യാർഥിനിക്ക് പീഡനം:‌ 8 പേർ അറസ്റ്റിൽ

Kannur News
കണ്ണൂർ തളിപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനി പീഡനത്തിനിരയായ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ നിഖിൽ, അബ്ദുൽ സമദ്, ജിതിൻ, മൃദുൽ, സജിൽ, ശ്യാംമോഹൻ, വൈശാഖ്, പവിത്രൻ.
SHARE

തളിപ്പറമ്പ് ∙ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ഇതോടെ 16 കേസുകളിലായി 13 പ്രതികൾ പിടിയിലായി. ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി തളിയിൽ ഉറുമി വീട് നിഖിൽ(20), ആന്തൂർ തളിയിൽ കണ്ടൻ ചിറക്കൽ ശ്യാം മോഹൻ(25), പഴയങ്ങാടി മുട്ടാമ്പ്രം സ്വദേശി അബ്ദുൽ സമദ് (22), മാട്ടതളിയിൽ തിടിൽപറമ്പ് കെ.സജിൽ(24), അഞ്ജന എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ പരിചയപ്പെട്ടു 

പീഡിപ്പിച്ച മീത്തൽ മൃദുൽ(24), വടക്കാഞ്ചേരി ഉഷസിൽ വൈശാഖ്(22), മാട്ടൂൽ തോട്ടത്തിൽ ജിതിൻ(27), മുഴപ്പിലങ്ങാട് സ്വദേശി ശരത്ത്(27), പറശ്ശിനിക്കടവ് സ്വദേശി അഷിത് വൽസരാജ്(55) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി. ഒരാൾ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പീഡനത്തിനു സൗകര്യം ചെയ്തു കൊടുത്ത ലോഡ്ജ്  റിസപ്ഷനിസ്റ്റ്   കെ.പവിത്രൻ (38) ഉൾപ്പടെ അഞ്ചു പേരെ കഴിഞ്ഞ ദിവസം  അറസ്റ്റ് ചെയ്തിരുന്നു. 

വിവിധ സംഭവങ്ങളിലായി 6 പേർക്കെതിരെയാണ് ഇതുവരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുള്ളത്. തളിയിൽ സ്വദേശിയായ ഒരാളെക്കൂടി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണു നിഖിലും മൃദുലും പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചത്. ഇവർ പെൺകുട്ടിയെ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. 

പൈതൽമല വിനോദസഞ്ചാരകേന്ദ്രത്തോടു ചേർന്ന റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

ഒരാളെപ്പോലും രക്ഷപെടാൻ അനുവദിക്കില്ല: ജയരാജൻ

കണ്ണൂർ പറശിനിക്കടവിൽ പതിനാറുകാരിയെ ഒരു കൂട്ടമാളുകൾ ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാളെപ്പോലും രക്ഷപെടാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ മറുപടി നൽകി. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രാദേശികനേതാക്കളടക്കമുള്ളരാണ് ഈ ക്രൂരത ചെയ്തതെന്നാരോപിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവതരിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. 

ഇതിൽ പാർട്ടിക്കാരാരുമില്ലെന്നു ജയരാജൻ പറഞ്ഞു. നേതാക്കളെന്നൊക്കെ ഇവരെ വിശേഷിപ്പിച്ച് നേതാക്കളാക്കി മാറ്റരുത്.

 ഈ ക്രൂരത നടത്തിയത് ആരാണെങ്കിലും നടപടിയുണ്ടാകും. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കേസെടുത്ത് അന്വേഷണം നടത്തുന്നു. മൃദുൽ എന്നയാൾ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഈ കുട്ടിയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നു ലോഡ്ജിൽ കൊണ്ടുപോയി രണ്ടുതവണ  പീഡിപ്പിച്ചു. ഈ പരാതി മാത്രമാണ് ലഭിച്ചതെങ്കിലും അന്വേഷണത്തിൽ മറ്റുപലയിടത്തും കുട്ടിയെ കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയെന്ന വിവരം ലഭിച്ചു. ഏതാനും പേരെ അറസ്റ്റ് ചെയ്തു. ഏഴുപേ‍ർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് റിമാൻഡിൽ

വിവാഹവാഗ്ദാനം നൽകി വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വനിതാ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കരിങ്കൽക്കുഴി സ്വദേശി ആദർശ് (20) ആണു നഗരത്തിനു സമീപത്തെ വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അറസ്റ്റിലായത്. ലോഡ്ജിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തും അതേ സ്കൂളിലെ വിദ്യാർഥിനിയുമാണു പരാതിക്കാരി.

ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ താളിക്കാവ് സ്വദേശി രാംകുമാറിനെതിരെയും കേസെടുത്തിരുന്നു. ഇയാൾക്കായി  അന്വേഷണം നടത്തിവരികയാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama