go

കല്ലുമുട്ടിയിൽ പുഴയോര സംരക്ഷണ മതിൽ വെള്ളത്തിനടിയിൽ

Kannur News
കല്ലുമുട്ടിയിൽ നിർമിച്ച പുഴയോര സംരക്ഷണ മതിൽ വെള്ളത്തിനടിയിലായപ്പോൾ.
SHARE

ഇരിട്ടി∙ കല്ലുമുട്ടിയിൽ 30 ലക്ഷം രുപ ചെലവിട്ട് ജലസേചന വകുപ്പ് നിർമിച്ച പുഴയോര സംരക്ഷണ മതിൽ വെള്ളത്തിനടിയിലായി. പഴശി അണക്കെട്ടിന്റെ ഷട്ടർ അടച്ചതോടെയാണ് സംരക്ഷണ ഭിത്തിക്കും മുകളിൽ വെള്ളം ഉയർന്നത്. കരയിടിച്ചിൽ തടയുന്നതിന്റെ ഭാഗമായാണ് 120 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലുമായി പഴശി സംഭരണിയുടെ ഭാഗമായ ഇരിട്ടി പുഴയുടെ കല്ലുമുട്ടി തീരത്ത് സംരക്ഷണ ഭിത്തി നിർമിച്ചത്.കരയിടിച്ചിലിനെ തുടർന്ന് പായം പഞ്ചായത്തിന്റെ  സ്ഥലം നഷ്ടപ്പെടുന്നുണ്ടായിരുന്നു. 

പായം ഗ്രാമീണ ന്യായാലയ പ്രവർത്തിക്കുന്ന ഈ സ്ഥലത്തിനോടു ചേർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ സഹായത്തോടെ മൾട്ടിപ്ലക്‌സ് തിയേറ്റർ കം ഷോപ്പിംങ് കോപ്ലക്‌സും നിർമിക്കുന്നത്.   ഈ ഘട്ടത്തിൽ പഞ്ചായത്തിന്റെ അഭ്യർഥന മാനിച്ചാണ് ജലസേചന വിഭാഗം സംരക്ഷണ ഭിത്തി നിർമ്മിച്ചത്. 

അണക്കെട്ടിൽ വെള്ളം ഉയരുമ്പോഴുള്ള ജലനിരപ്പിന്റെ തോത് അറിയാവുന്ന ജലസേചന വിഭാഗം സംരക്ഷണ ഭിത്തി ഉയരം കുറച്ച് നിർമ്മിച്ചതിൽ വിമർശനം ഉയരുന്നുണ്ട്. 

ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണമെന്നും നാലു മീറ്റർ കൂടി ഉയർത്തി മതിൽ നിർമിക്കുന്നതിന് 60 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama