go

ജില്ലാ ആശുപത്രിക്കു ഭൂമി: മന്ത്രി ശൈലജ ഡിഎസ്‌സിയിലെത്തി

Kannur News
ഡിഎസ്‌സി സെന്ററിൽ കമൻഡാന്റ് കേണൽ അജയ് ശർമയുമായി കൂടിക്കാഴ്ച നടത്തുന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡോ.ആശിഷ് ബെൻസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജർ ഡോ. കെ.വി.ലതീഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ എന്നിവർ സമീപം.
SHARE

കണ്ണൂർ ∙ ജില്ലാ ആശുപത്രി വികസനത്തിനു പ്രതിരോധ വകുപ്പിന്റെ ഭൂമി ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രി നേരിട്ടു ഡിഎസ്‍സി സെന്ററിലെത്തി കമൻഡാന്റ് കേണൽ അജയ് ശർമ്മയുമായി ചർച്ച നടത്തി. ജില്ലാ ആശുപത്രിക്കു പിൻവശത്തുള്ള പ്രതിരോധ വകുപ്പിന്റെ 2 ഏക്കർ ഭൂമിയാണ് വികസനത്തിനായി ആവശ്യപ്പെടുന്നത്. പകരം മോർച്ചറിക്ക് എതിർവശത്തു റോഡരികിലുള്ള നഴ്സിങ് സ്കൂളിന്റെ കെട്ടിടമുള്ള 1.55 ഏക്കർ സ്ഥലം പ്രതിരോധ വകുപ്പിനു വിട്ടുനൽകാമെന്നു നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ, പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതാണു തടസ്സമെന്നു കേണൽ അജയ് ശർമ്മ മന്ത്രിയെ അറിയിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.വി.സുമേഷ്, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. കെ.വി.ലതീഷ്, ആർഎംഒ ഡോ.സി.വി.ടി.ഇസ്മയിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ ഡിഎസ്‌സിയുടെ ഭൂമി താൽക്കാലികമായി അനുവദിക്കണമെന്ന അപേക്ഷയും മന്ത്രിയും ഉദ്യോഗസ്ഥരും കമൻഡാന്റിനു മുന്നിൽവച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama