go

ഒരു മാസം: കണ്ണൂർ വിമാനത്താവളം ഉപയോഗിച്ചത് 42,667 പേർ

kannur-airport
SHARE

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ കണ്ണൂർ വഴി യാത്ര ചെയ്തതു 42,667 പേർ. ഡിസംബർ 9 നും ജനുവരി 8നും ഇടയിൽ 123 രാജ്യാന്തര സർവീസുകളും 163 ആഭ്യന്തര സർവീസുകളുമാണു നടന്നത്. കണ്ണൂരിൽ നിന്നു യാത്ര പുറപ്പെട്ടതും കണ്ണൂരിലെത്തിയതുമായ എല്ലാ യാത്രാ സർവീസുകളും ചേർത്താണിത്. വിമാനമിറങ്ങുന്നതും പറന്നുയുരുന്നതും കാണാനും ആയിരങ്ങളാണു ദിവസേന എത്തുന്നത്.  

10,193 രാജ്യാന്തര യാത്രക്കാർ കണ്ണൂരിൽ നിന്നു പുറപ്പെടുകയും 10,942 യാത്രക്കാർ കണ്ണൂരിൽ വിമാനമിറങ്ങുകയും ചെയ്തു. 10,545 ആഭ്യന്തര യാത്രക്കാരാണു കണ്ണൂരിൽ നിന്നു പുറപ്പെട്ടത്. 10,987പേർ വിമാനമിറങ്ങി.  ദിവസേന 10 സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇപ്പോഴുള്ളത്. ഈ മാസം അവസാനത്തോടെ ഇത് ഇരട്ടിയാവും. കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക്, കൊളംബോ, മാലിദ്വീപ് എന്നിവിടങ്ങളിലക്കും സർവീസുകള്‍ വൈകാതെ തുടങ്ങുമെന്നു കണ്ണൂർ വിമാനത്താവള എംഡി വി.തുളസിദാസ്‌ അറിയിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama