go

വനിതാമതിലിനെത്തിയില്ല; ജോലി പോയെന്ന് പരാതി

Kannur News
വനിത മതിലിൽ പങ്കെടുക്കാത്തതിൻെറ പേരിൽ തൊഴിൽ നിഷേധിച്ചുവെന്ന പരാതിയുമായി മയ്യിൽ പഞ്ചായത്ത് ഓഫിസിൽ എത്തിയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ.
SHARE

മയ്യിൽ (കണ്ണൂർ)∙ വനിതാമതിലിൽ പങ്കെടുക്കാതിരുന്നവർക്കു തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നിഷേധിച്ചതായി പരാതി. മയ്യിൽ പഞ്ചായത്തിലെ കയരളം മേച്ചേരിയിൽ രാവിലെ ജോലിക്കെത്തിയ 30 സ്ത്രീകളെ തിരിച്ചയച്ചെന്നാണ് ആക്ഷേപം. തുടർന്ന് ഇവർ പഞ്ചായത്ത് ഓഫിസിൽ അന്വേഷിച്ചപ്പോൾ പുതിയ ഹാജർപട്ടിക ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നിന്ന് എത്താത്തതു മൂലമാണ് തൊഴിൽ നൽകാനാകാത്തത് എന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. 

ഇതംഗീകരിക്കാതെ തൊഴിലാളികൾ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധമുയർത്തി. കലക്ടർക്കു പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന എല്ലാവരും വനിതാമതിലിൽ പങ്കെടുക്കണമെന്നു പഞ്ചായത്തിൽ നിന്നു കർശന നിർദേശമുണ്ടായിരുന്നതായി തൊഴിലാളികൾ പറയുന്നു. രാവിലെ ജോലിക്കെത്തിയപ്പോൾ വനിതാമതിലിൽ പങ്കെടുക്കാത്തവർക്കു ജോലി നൽകേണ്ടെന്നാണു പഞ്ചായത്തിൽ നിന്നുള്ള തീരുമാനമെന്നു പദ്ധതിയുടെ വാർഡ്തല ചുമതലയുള്ളയാൾ അറിയിച്ചതായും ഇവർ പറഞ്ഞു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama