go

സദാചാര മർദനം: പ്രതികളുടെ കാർ കണ്ടെത്തി; മർദനമേറ്റയാൾക്കെതിരെ പോക്സോ കേസ്

SHARE

തളിപ്പറമ്പ്∙ സദാചാര ഗുണ്ടകൾ യുവാവിനെ തട്ടി കൊണ്ടുപോയി മർദിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ കാർ ബെംഗളൂരുവിൽ നിന്നു പൊലീസ് കണ്ടെടുത്തു.കപ്പാലം സ്വദേശി പാറോൽ മുഹമ്മദ് ആഷിഖി(18)നെ മർദിച്ച സംഭവത്തിലാണ് പ്രതികൾക്കായി ബെംഗളൂരുവിൽ തിരച്ചിൽ നടത്താൻ എത്തിയ പൊലീസ്  കാർ കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പ് പൊലീസ് എത്തുന്ന വിവരം അറിഞ്ഞ പ്രതികളായ യുവാക്കൾ ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് കാർ ഉപേക്ഷിച്ച്  രക്ഷപ്പെടുകയായിരുന്നു.

മർദനത്തിൽ സാരമായി പരുക്കേറ്റ ആഷിഖ് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇതേ സമയം ഇയാൾക്കെതിരെ പെൺകുട്ടിയുടെ പരാതിയിൽ ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം പോക്സോ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

ആഷിഖ് വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്നാണ് കേസ്. ആഷിഖിനെ മർദിച്ചവർക്കെതിരെ വധശ്രമത്തിനും കേസെടുത്തു. ദിവസങ്ങൾക്കു മുൻപു വോളിബോൾ മൈതാനത്തിനു സമീപം പെൺകുട്ടിയോട് സംസാരിച്ച ആഷിഖിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കാറിലെത്തി തട്ടി കൊണ്ടു പോയി അവരുടെ വീട്ടിൽ വച്ചു ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.  സംഭവത്തിൽ 4 പേർക്കെതിരെയാണ് വധ ശ്രമത്തിനു കേസെടുത്തത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama