go

ടൂറിസം വികസനം കണ്ണൂർ വഴി

Kannur News
കണ്ണൂർ കോട്ട
SHARE

ഹർത്താൽ വിരുദ്ധ വർഷം എന്നു പ്രതീക്ഷിക്കപ്പെട്ട 2019 പിറന്നതേയുള്ളൂ, ആദ്യ ആഴ്ചയിൽ തന്നെ കേരളം ഹർത്താലിലേക്ക് ചാടിക്കയറി. ഈ നഷ്ടങ്ങളുടെ ഖ്യാതിയിൽ  പതിനഞ്ചു രാജ്യങ്ങളാണ് ഇന്ത്യ സന്ദർശിക്കുമ്പോൾ കേരളത്തെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. 

മഹാരോഗത്തിനു പിന്നാലെ പ്രളയവും തകർത്ത കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കിയത്  വലിയ മുതൽമുടക്കില്ലാത്ത ടൂറിസം വ്യവസായ മേഖലയിലേക്കായിരുന്നു. ചെറുതും വലുതുമായ സംരംഭങ്ങൾ ഏറെ ഒരുക്കുന്നതിനിടയിൽ കണ്ണൂർ വിമാനത്താവളം  കൂടി തുറന്നതോടെ വിദേശികളെ കാത്തിരിക്കുകയാണ് ഉത്തരകേരളം. അതിർത്തി ജില്ലയായ കോഴിക്കോടിന്റെ മലയോര പുഴകളിൽ കയാക്കിങ്ങും റിഗാറ്റയും അരങ്ങേറി. മെഡിക്കൽ ടൂറിസവും പൈതൃക സ്മാരകങ്ങളും കളരിയും തെയ്യവും ഒക്കെ ചേർന്ന ഉത്തര കേരളം പുതിയ മാതൃകയാണ് രാജ്യത്തിനു മുന്നിൽ കാഴ്ച വെയ്ക്കുന്നത്. ഈ പ്രതീക്ഷകളിലേക്കാണ് കേരളത്തിലേക്കു വരുന്ന സഞ്ചാരികൾ സൂക്ഷിക്കണമെന്ന വിദേശ രാജ്യങ്ങളുടെ മുന്നറിയിപ്പ് കരിനിഴൽ വീഴ്ത്തിയത്.  

പ്രാദേശികമായ മാതൃകകളിലൂടെ മാത്രമേ ഉത്തരകേരളത്തിലേക്ക് ഇനിയും സഞ്ചാരികളെ ആകർഷിക്കാനാകു. വടകര സർഗാലയത്തിൽ നടന്ന കരകൗശലമേള രാജ്യാന്തര പരിപാടി എന്ന നിലയിൽ വിജയം കണ്ടു.  സർഗാലയത്തിൽ നാലുപേർക്ക് സഞ്ചരിക്കാവുന്ന പെഡൽ ബോട്ട് സർവീസ് ഏർപ്പെടുത്തിയത് പോലെ ചെറുതും വലുതുമായ സംരംഭങ്ങൾ കണ്ണൂർ, തലശേരി, പയ്യന്നൂർ, കാസർകോട് മേഖലകളിൽ ആരംഭിക്കുകയാണെങ്കിൽ അതും ടൂറിസം മേഖലയ്ക്കു ഉണർവാകും. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama