go

റേഷൻ കടകളിൽ വാതിൽപടി റേഷൻ വിതരണം തുടങ്ങി

SHARE

ഇരിട്ടി∙ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലെ റേഷൻ കടകളിൽ വാതിൽപടി റേഷൻ വിതരണം ആരംഭിച്ചു.കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ തൂക്കി ഇറക്കുന്നതാണ് വാതിൽപടി വിതരണം. നേരംപോക്കിലെ റേഷൻ കടയിൽ സപ്ലൈ ഓഫിസർ ജോസഫ് ജോർജ് ഉദ്ഘാടനം ചെയ്തു.ഫുഡ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ നിന്നും എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടക്കുമുന്നിൽ വച്ച് കടയിലേക്ക് തൂക്കിയാണ് ഇറക്കുക.

റേഷൻ കടകളിൽ ഗോഡൗണുകളിൽ നിന്നും കൊണ്ടുവരുന്ന അരിയിലും മറ്റും വൻ തൂക്കകുറവ് വരുന്നതായും ഇതുമൂലം റേഷൻ ഷോപ്പ് ഉടമകൾക്ക് വൻ നഷ്ടം സംഭവിക്കുന്നതായും ഉള്ള പരാതി ഇതോടെ പരിഹരിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. റേഷനിങ് ഇൻസ്പെക്ടർമാരായ സിബി ജോസഫ്, ഷെയ്സ് ജോസഫ്, റേഷൻ കട  ഉടമകളായ കെ.ബാബു, കെ.രഘു, ചുമട്ടുതൊഴിലാളി യൂണിയൻ സെക്രട്ടറി പി.അശോകൻ, ഐ.കെ.വിജയരാജ്, കെ.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama