go

കിളികളും കുരങ്ങും ഭീഷണി, വാഴക്കൃഷി നഷ്ടക്കണക്കിൽ

Kannur News
കിളികളും കുരങ്ങും നശിപ്പിക്കാതെ ചാക്കുപയോഗിച്ച് വാഴക്കുല മൂടിക്കെട്ടി വെച്ചിരിക്കുന്നു. മലയോര ഹൈവേയിൽ നിന്നുള്ള കാഴ്ച.
SHARE

കേളകം∙ കിളികളും കുരങ്ങും ഭീഷണിയാകുന്നു, മലയോരത്തെ വാഴ കൃഷിയുടെ കൂമ്പടയുന്നു. വാഴകുലയെ രക്ഷിക്കാൻ ചാക്കിൽ കെട്ടി സൂക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. 

വനാതിർത്തികൾ വിട്ടും കുരങ്ങുകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലെത്തുന്നതിനാൽ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് വാഴ കർഷകരാണ്. വാഴ നടുമ്പോൾ തുടങ്ങുന്ന ശല്യം കുലച്ചാലും തീരാത്ത അവസ്ഥയാണ്.

നട്ടാലുടൻ വാഴക്കന്നുകൾ പറിച്ചു കളയും. അതിജീവിച്ച് നിൽക്കുന്ന വാഴ കുലച്ചാലുടൻ കൂമ്പ് മുറിക്കും. പിന്നെയും അതി ജീവിച്ചാൽ കുലയോടും കായയോടും വരെ പരാക്രമം തീർക്കും കുരങ്ങിൻ കൂട്ടങ്ങൾ. 

   ഇതിനെയൊക്കെ അതിജീവിച്ചാലും കിളികൾ വിടില്ല. കായകൾ കൊത്തി തിന്ന് തീർക്കും. പ്രളയകാലത്തിന് ശേഷം ഇവയുടെ ശല്യം മുൻ വർഷങ്ങളിലേക്കാൾ വർധിച്ചതായാണ് കർഷകർ പറയുന്നത്. 

മൂടിക്കെട്ടി സൂക്ഷിച്ചാലും പ്രശ്നങ്ങളേറെയാണ്. മൂടി കെട്ടി വെക്കാൻ ചാക്കുകൾ കിട്ടാനില്ലാത്തതും കർഷകരെ ആശങ്കാകുലരാക്കുകയാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama