go

ബെംഗളൂരുവിൽ മൂടൽ മഞ്ഞ്: വിമാനം കണ്ണൂരിൽ തിരിച്ചിറക്കി

SHARE

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട വിമാനം മോശം കാലാവസ്ഥ കാരണം തിരിച്ചിറക്കി. മൂടൽമഞ്ഞുകാരണം ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാത്തതിനാൽ വിമാനം തിരികെ കണ്ണൂരിൽത്തന്നെ ഇറക്കുകയായിരുന്നു. 145 യാത്രക്കാരുമായി രാവിലെ 6.45നു പുറപ്പെട്ട ഗോ എയർ വിമാനമാണ് 8.45നു തിരിച്ചെത്തിയത്. ബെംഗളൂരുവിന് അടുത്തെത്തിയെങ്കിലും ലാൻഡിങ് സിഗ്നൽ ലഭിക്കാത്തതിനാൽ തിരിച്ചുപറക്കുകയായിരുന്നു.

ഇന്ധനം നിറച്ച ശേഷം 9.10നു വിമാനം വീണ്ടും ബെംഗളൂരുവിലേക്കു പറന്നു.  കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചശേഷം ആദ്യമായാണ് യാത്രാവിമാനം തിരികെ ഇറക്കിയത്. ബെംഗളൂരുവിൽ നിന്നു രാവിലെ 8.45 നു കണ്ണൂരിലെത്തുന്ന സർവീസും വൈകിയിരുന്നു. 

മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന വിമാന സർവീസ് ഇന്നു മുതൽ തുടങ്ങും. രാത്രി 11നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് പുലർച്ചെ ഒന്നിനു മുംബൈയിൽ എത്തുന്ന തരത്തിലും രാത്രി 12.45നു മുംബൈയിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 2.45നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണു സർവീസുകൾ.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama