go

തെരുവുനായ്ഭീതിയിൽ വെള്ളപ്പന്തൽ, കപ്പാറ

Kannur News
കൂത്തുപറമ്പിൽ തെരുവുനായയുടെ കടിയേറ്റു തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയവർ.
SHARE

കൂത്തുപറമ്പ്∙ കോട്ടയം - മാങ്ങാട്ടിടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ വെള്ളപ്പന്തൽ - കപ്പാറ ഭാഗങ്ങളിൽ പിഞ്ചു കുഞ്ഞിന് ഉൾപ്പെടെ തെരുവുനായ്ക്കളുടെ  കടിയേറ്റു. വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.അലവി പീടികയിലെ പ്രബിഷയുടെ മകൾ അബിന്യ (2)ക്കും വെള്ളപന്തലിലെ സുബൈദയ്ക്കും (50) കടിയേറ്റു. വളർത്തുനായ്ക്കൾ അടക്കം നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. 

വീട്ടു കോലായിൽ കളിച്ചു കൊണ്ടിരിക്കെയാണ് അബിന്യക്ക് കടിയേറ്റത്. മുഖത്ത് കടിയേറ്റ് സാരമായ പരുക്കുകളോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുബൈദ തലശ്ശേരി ഗവ.ആശുപത്രിയിൽ ചികിത്സ തേടി.രണ്ട് ദിവസം മുൻപ് കോട്ടയം  കപ്പാറയിലെ വടവതി ഷിനോജി(30)നും കടിയേറ്റിരുന്നു. കടിയേറ്റവർ കോഴിക്കോട്, തലശേരി ആശുപത്രികളിൽ ചികിത്സ തേടി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama