go

കോൺഗ്രസ് കൊടിമരത്തിൽ ഡിവൈഎഫ്ഐ പതാക

Kannur News
കൊടിമരത്തിൽ ചുവന്ന ചായമടിച്ച് ഡിവൈഎഫ്ഐ പതാക ഉയർത്തിയ നിലയിൽ.
SHARE

കൂത്തുപറമ്പ്∙ കോൺഗ്രസ് പ്രവർത്തകർ രാവിലെ നാട്ടിയ കൊടിമരത്തിൽ ചുവന്ന പെയിൻറടിച്ചു ഡിവൈഎഫ്ഐ പതാക ഉയർത്തി.   മാങ്ങാട്ടിടം പഞ്ചായത്തിൽ കൈതേരി ഇടം ഭഗവതി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച കൊടിമരത്തിലാണ് നിറം മാറ്റം നടത്തിയത്.  സംഭവം സംബന്ധിച്ചു കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കൈതേരി പ്രദേശത്ത് മനപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കാനാണ്  ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന്  കണ്ടംകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. കൈതേരി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയും ശക്തിയായി പ്രതിക്ഷേധിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്   രജീഷ് മാറോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഭവത്തിൽ പ്രതിഷേധിച്ചു.

എ.കെ. രമേഷ് ബാബു, ടി.സി.തിലകരാജൻ, സുധാകരൻ നീർവേലി, വി.വേലായുധൻ , കെ.കമൽജിത്ത്, ആർ. പി. പ്രകാശൻ, നന്ദനൻ കൈതേരി, എം. വസന്ത എന്നിവർ പ്രസംഗിച്ചു. സംഭവത്തിൽ പ്രദേശത്തെ പാർട്ടിക്കോ ഡിവൈഎഫ്ഐക്കോ  ബന്ധമോ അറിവോ ഇല്ലെന്ന് സിപിഎം കൈതേരിലോക്കൽ സെക്രട്ടറി കുന്നുംപ്രോൻ വാസു അറിയിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama