go

കനലെരിയും സമർപ്പണം: ദൈവരൂപത്തെ തന്നിലേക്ക് ആവാഹിക്കുന്ന തെയ്യാട്ടക്കാരൻ

Kannur News
കയ്യൂർ ആൽക്കീഴിൽ ഭഗവതി ക്ഷേത്രത്തിലെ ഒറ്റക്കോലം ഉത്സവത്തോടനുബന്ധിച്ചു ശ്രീജിത്ത് കെട്ടിയ ഒറ്റക്കോലം തെയ്യത്തിന്റെ അഗ്നിപ്രവേശനം.
SHARE

ഇതു നീലേശ്വരം  കിണാവൂർ അള്ളടവൻ തറവാട്ടിലെ എം.ശ്രീജിത്ത്. വ്രതമെടുത്തു ദൈവരൂപത്തെ തന്നിലേക്ക് ആവാഹിക്കുന്ന തെയ്യാട്ടക്കാരൻ.

Kannur News

തലമുറകളായി കൈമാറി വന്ന അനുഷ്ഠാനം ഇന്നും കാത്തുസൂക്ഷിക്കുന്ന വടക്കേ മലബാറിലെ ഒട്ടേറെ യുവാക്കളുടെ പ്രതിനിധികളിലൊരാൾ.

Kannur News
എം.ശ്രീജിത്ത് യാത്രയ്ക്കിടെ.

3 വർഷമായി തെയ്യമാടാൻ തുടങ്ങിയിട്ട്. കഴിഞ്ഞ വർഷം ആദ്യമായാണ് ഒറ്റക്കോലം കെട്ടി ശ്രീജിത്ത് കയ്യൂർ ആൽക്കീഴിൽ ഭഗവതിയുടെ തിരുമുൻപിലെ അഗ്നിയിൽ പ്രവേശിച്ചത്. 

Kannur News
ഒറ്റക്കോലം തെയ്യം കെട്ടുന്ന ചടങ്ങിൽ നിന്ന്.

ലൗകിക ലോകം വിട്ട്, എരിഞ്ഞ കനലും ദൈവവും കൂടിക്കലർന്ന ആത്മസമർപ്പണം. 

Kannur News
തെയ്യം കെട്ടിയ ശ്രീജിത്ത് വെളിച്ചപ്പാടുകളിൽ നിന്ന് അനുഗ്രഹം നേടുന്നു.

സാങ്കേതിക പഠനം പൂർത്തിയാക്കിയ ശേഷം പുണെയിലെ ഒരു സ്വകാര്യ കമ്പനിയിൽ തൊഴിൽ നേടിയെങ്കിലും തെയ്യത്തോടുള്ള അഭിനിവേശം ദൈവസന്നിധിയിലേക്കെത്തിച്ചു.  

കിണാവൂർ അള്ളടവൻ തറവാട്ടിലെ മനോഹരൻ പണിക്കരുടെയും എം.ശ്രീജയുടെയും മകനാണ് 23 വയസ്സുള്ള ശ്രീജിത്ത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama