go

കീടനാശിനി വിൽപന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും

SHARE

കണ്ണൂർ∙  ജില്ലയിലെ 75 കീടനാശിനി ഡിപ്പോയിലും കൃഷി ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. കീടനാശിനി വാങ്ങാൻ കൃഷി ഓഫീസറുടെ അനുമതി വേണമെന്ന കൃഷി വകുപ്പ് ഡയറക്ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പുതിയ സാഹചര്യത്തിൽ കീടനാശിനികൾ ഇനി എളുപ്പം വാങ്ങാനാകില്ല. ജില്ലയിലുള്ള 198 വളം ഡിപ്പോകളും കൃഷിവകുപ്പിന്റെ നിരീക്ഷണത്തിലാണ്. അടുത്ത ദിവസം മുതൽ പരിശോധന തുടങ്ങും. 

കൃഷി ഓഫിസർമാർ തങ്ങളുടെ പരിധിയിലെ കീടനാശിനി വിൽപന കേന്ദ്രങ്ങൾ പരിശോധിച്ചു നിരോധിത കീടനാശിനികളുടെ വിതരണവും വിൽപനയും നടക്കുന്നില്ലെന്നു ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.

ഗാർഹിക കീടനാശിനികളുടെ ഉപയോഗം വൻതോതിൽ വർധിക്കുന്നതായുള്ള കണ്ടെത്തലിലാണ് നടപടി. ക്യാൻസർ, വൃക്കരോഗം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കും കീടനാശിനികളുടെ ഉപയോഗം കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തൽ. കീടനാശിനികളുടെ ഡോസ് പരിഗണിക്കാതെയുള്ള ഉപയോഗം വിളകളുടെ നാശത്തിനും കാരണമാകുന്നു.

ഡോസ് കൂടിയാലും കുറഞ്ഞാലും വിളകൾ നശിക്കുമെന്ന് അറിയാതെയാണ് കീടനാശിനിയുടെ ഉപയോഗം.  നിരോധിത കീടനാശിനിയുടെ വിൽപനയോ നിയമലംഘനമോ കണ്ടെത്തിയാൽ നടപടിയുണ്ടാകും.  

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama