go

ഓട്ടോയിൽ കാർ ഇടിച്ച് 3 പേർക്ക് പരുക്ക്

Kannur News
കണ്ടോത്ത് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടം.
SHARE

പയ്യന്നൂർ ∙ കണ്ടോത്ത് ദേശീയപാതയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 7.45നാണ് അപകടം. ഓട്ടോ യാത്രക്കാരൻ വെള്ളൂർ പഴയ തെരുവിലെ ഖാദി ജീവനക്കാരൻ കെ.രാഘവൻ (62), ഓട്ടോ ഡ്രൈവർ മട്ടന്നൂർ ശിവപുരത്തെ പള്ളിപ്പറമ്പിൽ നാസർ (43), മകൻ ഷാനിദ് (12) എന്നിവർക്കാണ് പരുക്കേറ്റത്. രാഘവനെ മംഗളൂരു ആശുപത്രിയിലും നാസറിനെയും മകനെയും പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

നീലേശ്വരം കാലിച്ചാനടുക്കത്തെ ഭാര്യ വീട്ടിൽ പോയി മകനുമായി തിരിച്ചു വരികയായിരുന്നു. നാസർ. വെള്ളൂർ ബസ് സ്റ്റോപ്പിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനാണ് രാഘവൻ ഓട്ടോയിൽ കയറിയത്. ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama