go

കോളജ് ഓഫ് അപ്ലൈഡ് സയൻസ് കെട്ടിടത്തിന് നേരെ അക്രമം

Kannur News
വലിയവെളിച്ചത്തെ ഐഎച്ച്ആർഡി കോളജിന്റെ പുതിയ കെട്ടിടത്തിന്റെ വാതിലും കട്ടിളയും സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ.
SHARE

കൂത്തുപറമ്പ് ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിന്റെ വലിയവെളിച്ചത്തെ പുതിയ ക്യാംപസിലെ കെട്ടിടത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം. വാതിലുകൾ മറിച്ചിടുകയും വൈദ്യുത ഉപകരണങ്ങളും പ്ലമിങ് സാമഗ്രികളും കൊണ്ടുപോകുകയും ചെയ്തു. അരലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

 സാമൂഹിക വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കണ്ണവം പൊലീസിൽ പരാതി നൽകി. രാത്രിയിലും മറ്റും സാമൂഹികവിരുദ്ധ സംഘം ഇവിടെ താവളമാക്കുകയും വ്യാപക അക്രമം നടത്തുകയുമായിരുന്നു. 4 വാതിലുകൾ കട്ടിള ഉൾപെടെ നശിപ്പിച്ചിട്ടുണ്ട്.

2 വാതിലുകളും കട്ടിളയും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. കെട്ടിടത്തിനകത്തുള്ള ട്യൂബ് ലൈറ്റുകളും സർക്യൂട്ട് ബ്രേക്കറുകളും കടത്തിക്കൊണ്ടു പോയി. 

4000 ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് അഴിച്ചെടുത്ത് കടത്തിക്കൊണ്ടു പോകാൻ പാകത്തിൽ സമീപത്ത് ഒളിപ്പിച്ച നിലയിലാണ്. കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന 6 സെർച്ച് ലൈറ്റുകളും മോഷ്ടിക്കപ്പട്ടു.

വലിയവെളിച്ചം വ്യവസായ വളർച്ചാ കേന്ദ്രത്തോടു ചേർന്നു കിടക്കുന്ന ക്യാംപസ്  സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും സ്ഥിരം കേന്ദ്രമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഐഎച്ച്ആർഡി ജീവനക്കാർ വലിയ വെളിച്ചത്തെ പുതിയ കെട്ടിടത്തിൽ എത്തിയപ്പോഴാണ് അക്രമ സംഭവം ശ്രദ്ധയിൽപ്പെട്ടത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama