go

സ്ത്രീ-പുരുഷ സമത്വ സന്ദേശവുമായി കുടുംബശ്രീ

Kannur News
SHARE

കണ്ണൂർ ∙ സ്ത്രീ-പുരുഷ സമത്വ സന്ദേശവുമായി കുടുംബശ്രീ രംഗത്തിറങ്ങുന്നു. കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി അയൽക്കൂട്ട തലത്തിൽ ലിംഗപദവി പഠന പ്രക്രിയക്കു തുടക്കം കുറിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സ്വയം അവബോധം സൃഷ്ടിക്കുന്ന പഠനപ്രക്രിയയാണ്  ലിംഗപദവി പഠനം.

20,000 അയൽക്കൂട്ടങ്ങളിലെ ഏതാണ്ട് 3.5 ലക്ഷം കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണു പങ്കുചേരുന്നത്. ലിംഗസമത്വവും നീതിയും എന്ന വിഷയം ആസ്പദമാക്കി  അയൽക്കൂട്ട തലത്തിൽ ആഴ്ചതോറും ചർച്ച ചെയ്തു ലിംഗപദവി ആശയങ്ങൾ പ്രചരിപ്പിക്കും. സമാന ചിന്താഗതിക്കാരായ സംഘടനകളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സഹകരണം തേടും.ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത 25 റിസോഴ്സ് പഴ്സൺമാരാണ് ജില്ലയിലെ 81 തദ്ദേശ സ്ഥാപനങ്ങളിൽ പരിശീലനം നൽകുക.

ജിസിഡിഎസ് തലത്തിൽ ലിംഗപദവി പഠനപ്രക്രിയയുടെ 10 മൊഡ്യൂളുകൾ 2 ദിവസത്തെ ചർച്ചകളിലൂടെ പരിശീലിപ്പിക്കുകയും അയൽക്കൂട്ട തലത്തിൽ ഈ പ്രതിനിധി ചർച്ചകൾക്കു നേതൃത്വം നൽകുകയും ചെയ്യും. 60 പേർ അടങ്ങുന്ന ബാച്ചുകളായി ആണു സിഡിഎസ് തലത്തിൽ പരിശീലനങ്ങൾ സംഘടിപ്പിക്കുക.ഏകദേശം 1000 പരിശീലനങ്ങൾ ഇത്തരത്തിൽ ജില്ലയിൽ തദ്ദേശ സ്ഥാപന തലത്തിൽ നടത്തും. തുടർന്ന് ആഴ്ച തോറും അയക്കൂട്ട തല ചർച്ചകൾ. ഓരോ അധ്യായവും വിശദ ചർച്ച ചെയ്യും. ഫെബ്രുവരിയിൽ തുടങ്ങി ജൂണിൽ അവസാനിക്കുന്ന രീതിയിലാണ് ആദ്യഘട്ട ലിംഗപദവി പഠന പ്രക്രിയ ക്രമീകരിച്ചത്. 

ജില്ലാതലത്തിൽ സെമിനാറുകളും സിഡിഎസ് തലത്തിൽ വിളംബര ജാഥകൾ, പോസ്റ്റർ പ്രചാരണങ്ങൾ, സംവാദങ്ങൾ, ചിത്ര പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. കുടുംബശ്രീ ജില്ലാമിഷന്റെ കലാ സംഘമായ രംഗശ്രീയിലൂടെ സ്ത്രീകളുടെ മുന്നേറ്റ ചരിത്ര സ്മൃതികളുടെ പുനരാവിഷ്ക്കരണം ബ്ലോക്ക്‌ തലത്തിൽ കലാജാഥയായി സംഘടിപ്പിക്കും.

ഡോ.എം.സുർജിത്ത്

(ജില്ലാ മിഷൻ കോ –ഓർ‌ഡിനേറ്റർ)

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama