go

ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷനും രാജിവച്ചു

SHARE

ചെറുപുഴ∙ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോർജ്,ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഡെന്നി കാവാലം എന്നിവർ തൽസ്ഥാനം രാജിവച്ചു. ഇരുവരും കേരള കോൺഗ്രസ് അംഗങ്ങളാണ്. ഇന്നലെ നടന്ന ഭരണസമിതി യോഗത്തിനു ശേഷമാണു  രാജിക്കത്ത് സെക്രട്ടറി ലാലി മാണിക്കു കൈമാറിയത്.

കോൺഗ്രസ് -കേരള കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നു കോൺഗ്രസിലെ ജമീല കോളയത്തിന്റെ നേതൃത്വത്തിലുള്ള  ഭരണസമിതിക്കു നൽകി വന്നിരുന്ന പിന്തുണ കേരള കോൺഗ്രസിലെ രണ്ടു അംഗങ്ങളുംപിൻവലിക്കുകയായിരുന്നു.

 തുടർന്നു 2017 സെപ്റ്റംബർ 27 ന് എൽഡിഎഫിന്റെ പിന്തുണയോടെ കേരള കോൺഗ്രസിലെ കൊച്ചുറാണി ജോർജ് പ്രസിഡന്റും, എൽഡിഎഫ് സ്വതന്ത്ര ജാൻസി ജോൺസൺ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് സംസ്ഥാന നേതൃത്വം യുഡിഎഫിലേക്കു തിരിച്ചു വന്നതോടെ ചെറുപുഴയിലും ഭരണമാറ്റമുണ്ടാകുമെന്നു അഭ്യൂഹം ഉയർന്നിരുന്നു. 

എന്നാൽ സംസ്ഥാനതലത്തിൽ ഉണ്ടായ മാറ്റം ചെറുപുഴയിൽ ബാധകമല്ലെന്ന നിലപാടിലായിരുന്നു കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇരുപാർട്ടികളിലേയും പ്രാദേശിക നേതാക്കൾ തമ്മിലുള്ള പ്രശ്നം സംസ്ഥാന - ജില്ലാ നേതാക്കൾ ഇടപ്പെട്ടു പരിഹരിച്ചതിനെ തുടർന്നാണു ഇന്നലെ ഇരുവരും രാജിവച്ചത്. 

ഇതിനിടെ വൈസ് പ്രസിഡന്റും, 2 സ്ഥിരംസമിതി അധ്യക്ഷൻമാരും രാജി വയ്ക്കാത്ത സാഹചര്യത്തിൽ ഇവർക്കെതിരെ ഇന്ന് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകുമെന്നു സൂചനയുണ്ട്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama