go

ഇങ്ങനെ മണൽ വാരിയാൽ വളപട്ടണത്ത് പുഴയുണ്ടാവില്ല

Kannur News
ഒത്തുപിടിച്ചാൽ പുഴയും പോരും: നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ ഒട്ടേറെ തോണികളിലായി വളപട്ടണം റെയിൽവേ പാലത്തിനു സമീപത്തു നിന്നും ഇന്നലെ രാവിലെ മണൽവാരുന്ന കാഴ്ച. രാവും പകലും അനധികൃതമായി ലക്ഷക്കണക്കിന് ടൺ മണൽ വാരി കടത്തുന്നതിനാൽ വളപട്ടണം പുഴ നാശത്തിലേക്കു നീങ്ങുകയാണ്.
SHARE

പാപ്പിനിശ്ശേരി ∙ വളപട്ടണം പുഴയിൽ നിന്നു മണൽ വാരുന്നതിന് ഒരു നിയന്ത്രണവുമില്ല. വൻതോതിൽ പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാവുന്ന നിലയിൽ ലക്ഷക്കണക്കിനു ടൺ മണൽ ദിവസേന പുഴയിൽ നിന്നും ഊറ്റിയെടുക്കുന്നു.

നൂറുകണക്കിനു തോണികളിലായി ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പുലർച്ചെ മുതൽ മണൽ വാരും. ഇക്കാരണത്താൽ പുഴയിലെ മത്സ്യസമ്പത്ത് തന്നെ ഇല്ലാതായെന്നു പാരമ്പര്യ മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.

അഴീക്കൽ തുറമുഖത്തിന്റെ കപ്പൽച്ചാലിന് ആഴം കൂട്ടുന്നതിനായി മാന്വൽ ഡ്രജിങ് നടത്താനാണ് അനുമതി നൽകിയത്. എന്നാൽ മണ്ണ് വാരുന്നത് റെയിൽവേ പാലത്തിനു സമീപത്തു നിന്നാണെന്നു മാത്രം.

തുറമുഖത്തിന്റെ സമീപ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പകൽ മണലൂറ്റ് നടത്തും. ദൂരപരിധി ലംഘിച്ച് പഴയ റെയിൽവേ പാലത്തിനു സമീപത്തു നിന്നും മണൽവാരുന്നതായി വ്യാപക പരാതി ഉയർന്നിട്ടും നടപടിയില്ല. ഇതിനിടയിൽ രാത്രി യന്ത്രബോട്ടുകളിൽ എത്തി റെയിൽവേ പാലത്തിനു കീഴിൽ നിന്നും അനധികൃതമായും ചില സംഘങ്ങൾ മണലൂറ്റുന്നു.

രാത്രിയിൽ വളപട്ടണം പുഴയുടെ വിവിധ ഭാഗങ്ങളായ മാങ്കടവ്, കല്ലൂരിക്കടവ്, കപ്പക്കടവ്, മടക്കര എന്നിവിടങ്ങളിൽ നിന്നും മണൽ അനധികൃതമായി എടുക്കുന്നുണ്ട്. 

റെയിൽവേ പാലത്തിന് അപകടമാവുന്ന നിലയിൽ മണൽവാരുന്നത് ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നു മാസങ്ങൾക്കു മുൻപു റെയിൽവേ പൊലീസ് തന്നെ രംഗത്തുവന്നിരുന്നു. പാപ്പിനിശ്ശേരിയിൽ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിരുന്നെങ്കിലും പാലത്തിന് അടിയിൽ നിന്നുള്ള  മണൽവാരൽ തകൃതിയായി തുടരുകയാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama