go

പയ്യന്നൂരിൽ പൈപ്പ് പൊട്ടി; ഗതാഗത തടസ്സം

Kannur News
പയ്യന്നൂർ ടൗണിൽ സെന്റ് മേരീസ് ജംക്‌ഷനിൽ പൈപ്പ് പൊട്ടിയപ്പോൾ.
SHARE

പയ്യന്നൂർ∙ ടൗണിൽ സെന്റ് മേരീസ് ജംക്‌ഷനിൽ ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പ് പൊട്ടി. വൈകിട്ട് 5.30നാണ് സംഭവം. കവ്വായി, കേളോത്ത്, കൊറ്റി, വാടിക്കീൽ തുടങ്ങിയ പ്രദേശങ്ങളിലും കോളനികളിലും വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. വെള്ളമൊഴുകി റോഡും തകർന്നു. ഇതുമൂലം ടൗണിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ദേശീയപാതയിലേക്കു കടന്നുപോകുന്നത് ഇതുവഴിയാണ്. 2 മീറ്റർ ചുറ്റളവിൽ റോഡിനടിയിലെ മണൽ പൂർണമായും പുറത്തേക്ക് ഒഴുകിയതിനാൽ റോഡിന്റെ പകുതി ഭാഗത്ത് ഗതാഗതം തടഞ്ഞു. ഇതുമൂലം ബസ് സ്റ്റാൻഡിൽ നിന്ന് ദേശീയപാതയിലേക്കുള്ള ബസുകൾ ടൗൺ റോഡ് വഴി തിരിച്ചുവിട്ടു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama