go

നൻമ മനസ്സുകളേ കനിയൂ... നിയമോൾക്ക് കേൾക്കണം

Kannur News
SHARE

കണ്ണൂർ∙ വെറും നാലുമാസം, അത്രയേ ആയുള്ളൂ രണ്ടു വയസ്സുള്ള നിയമോൾ അമ്മയുടെ താരാട്ടും അച്ഛന്റെ കൊഞ്ചിക്കലുകളും കേൾക്കാൻ തുടങ്ങിയിട്ട്. അമ്മാ.. അച്ഛാ.. എന്നൊക്കെ തപ്പിപ്പിടിച്ചു വിളിക്കാൻ തുടങ്ങിയിട്ടും ദിവസങ്ങളേ ആയുള്ളൂ... ശനിയാഴ്ച മുതൽ അവൾക്ക് ഒന്നും കേൾക്കാനാവുന്നില്ല. ചെവിപിടിച്ചു കണ്ണുനിറച്ചു നിൽക്കുന്ന കാഴ്ച കരളുലയ്ക്കും. അവളുടെ നഷ്ടപ്പെട്ട കേൾവി സഹായ ഉപകരണം തിരി‍ച്ചു കിട്ടാത്തതാണു കാരണം.

ജൻമനാ കേൾവി പ്രശ്നമുള്ള പെരളശ്ശേരി ചോരക്കളത്തെ രൂപ നിവാസിൽ നിയമോൾ 4 മാസം മുൻപു കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ ശേഷമാണു കേട്ടുതുടങ്ങിയത്. കേൾക്കാൻ കഴിയാത്തതുകൊണ്ട് സംസാരിക്കാനും പഠിച്ചിരുന്നില്ല. അതിനുള്ള സ്പീച്ച് തെറപ്പിക്കായാണ് ആഴ്ചയിൽ 3 തവണ വീതം കോഴിക്കോട് മെഡിക്കൽ കോളജിൽ പോയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ആ യാത്രയ്ക്കിടയിലാണ് അവളുടെ സ്പീച്ച് പ്രൊസസർ ഉൾപ്പെട്ട ബാഗ് ട്രെയിനിൽ നിന്ന് ആരോ തട്ടിയെടുത്തത്.

കഴിഞ്ഞ ദിവസം മലയാള മനോരമയിൽ ഇതേക്കുറിച്ചു വാർത്ത വന്നതോടെ എല്ലാവരും പ്രതീക്ഷയിലായിരുന്നു. വിലപിടിപ്പുള്ള എന്തെങ്കിലുമാണെന്നു കരുതി മോഷ്ടിച്ചതാണെങ്കിലും, അതു നിയമോൾക്കുമാത്രം പ്രയോജനപ്പെടുന്ന സ്പീച്ച് പ്രൊസസറാണെന്നു മനസ്സിലാകുമ്പോൾ തിരിച്ചുകിട്ടുമെന്നായിരുന്നു കരുതിയത്.പക്ഷേ, അതുണ്ടായില്ല. 

തിരിച്ചുകിട്ടുമെന്ന് ഇനിയും പ്രതീക്ഷിക്കുന്നതിൽ കാര്യവുമില്ല. പുതിയതു വാങ്ങാൻ 4 ലക്ഷത്തോളം രൂപ വേണം. ദിവസവരുമാനക്കാരായ കുടുംബത്തിനു താങ്ങാനാവുന്ന തുകയല്ല ഇത്.  സുമനസ്സുകൾ ആരെങ്കിലും സഹായിച്ചാലേ ഇനി നിയയ്ക്കു കേൾക്കാൻ പറ്റൂ.. അങ്ങനെയൊരു വിളിയാണ് ഇവർ കാത്തിരിക്കുന്നത്. അച്ഛൻ കെ.പി.രാജേഷ്: 9847746711.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama