go

ഹെൽമറ്റ് ഇല്ലെങ്കിൽ സ്കൂട്ടർ അനങ്ങില്ല; ഇത് ഹംസയുടെ പുതിയ വിദ്യ

Kannur News
സ്കൂട്ടർ സ്റ്റാർട്ട് ആവണമെങ്കിൽ ഹെൽമറ്റ് വേണമെന്ന കൗതുകവുമായി ചെറുകുന്ന് മുണ്ടപ്രം സ്വദേശി എൻ.കെ.ഹംസ തന്റെ സ്കൂട്ടറിന് സമീപം.
SHARE

പാപ്പിനിശ്ശേരി ∙ സ്കൂട്ടർ സ്റ്റാർട്ടാവണമെങ്കിൽ ഹെൽമറ്റ് വേണം.അല്ലെങ്കിൽ പണി കിട്ടിയതു തന്നെ. ചെറുകുന്ന് മുണ്ടപ്രം സ്വദേശി എൻ.കെ.ഹംസ (51) യാണ് സ്കൂട്ടറിൽ ഈ പുതിയ കൗതുകം ഒരുക്കിയത്. ഹെൽമറ്റിൽ റിമോട്ട് കൺട്രോൾ ഘടിപ്പിച്ചു സ്കൂട്ടറുമായി ബന്ധിപ്പിക്കുന്നതോടെ യാത്ര പോകണമെങ്കിൽ ഹെൽമറ്റ് നിർബന്ധം. പുതിയ കൗതുകം കാണാൻ ചെറുകുന്ന് തറക്കുള്ള ന്യൂടെക് പവർ സിസ്റ്റം ഇൻവെർട്ടർ കടയിൽ ദിവസേന ആൾക്കാരെത്തുന്നു.

ഇലക്ട്രിക് മേഖലയുമായി ബന്ധപ്പെട്ട് വിവിധ യന്ത്രങ്ങളും കൗതുകങ്ങളും ഒരുക്കുകയെന്നത് ഇദ്ദേഹത്തിന് കുട്ടിക്കാലത്തു തന്നെ ഒരു ഹരമാണ്.2005 ൽ മോഷ്ടാവിനെ പിടികൂടുന്ന കെണി ഒരുക്കി ഏറെ ശ്രദ്ധ നേടി. അടച്ചിട്ട വീട്ടിൽ മോഷ്ടാക്കൾ കയറിയാൽ ഉടൻ വീട്ടിലെ ലാൻഡ് ഫോൺ വഴി ഉടമസ്‌ഥരുടെ മൊബൈൽ ഫോണിലേക്കു വിളി വരുന്ന സംവിധാനം ഒരുക്കി.  വീടുകളുടെ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ അപകടസൂചന മുഴക്കുന്ന യന്ത്രവും  നിർമിച്ചു.

1995 ൽ നാട്ടുകാർക്കു മുഴുവൻ രാവിലെ നമസ്കാര സമയം അറിയിക്കുന്ന പ്രത്യേകം  സംവിധാനം ഒരുക്കി. നാട്ടിൽ പ്രചാരത്തിൽ വരുന്നതിൻ മുൻപേ ഇൻവെർട്ടർ സ്വന്തമായി നിർമിച്ചു നൽകി. വീടുകളിലെ എമർജൻസി ൈലറ്റിങ് സംവിധാനത്തിൽ പുതിയ പരീക്ഷണങ്ങൾ നടപ്പിലാക്കി.8 ാം ക്ലാസ് വരെ മാത്രം പഠിച്ച തനിക്ക് ഈ മേഖലയിൽ നൂതന പരീക്ഷണങ്ങൾ നടത്തുവാൻ വലിയ പ്രോത്സാഹനം കിട്ടുന്നില്ലെങ്കിലും നാട്ടുകാർക്ക് ഉപകാരപ്പെടുന്ന പുതിയ യന്ത്രങ്ങൾ കണ്ടെത്തി നിർമിക്കാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറയുന്നു.ഭാര്യ സഫീനയും ഒരു മകനുമൊത്ത് കണ്ണൂർ കക്കാടാണ് താമസം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama