go

രഞ്ജി നായകൻ അശോക് ശേഖർ നിര്യാതനായി

kannur news
അശോക് ശേഖർ
SHARE

കണ്ണൂർ ∙ കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകനും വിക്കറ്റ് കീപ്പറുമായ പാറക്കണ്ടി ദേവിഗുരു (മഠത്തിൽ) സി.എം.അശോക് ശേഖർ (73) നിര്യാതനായി. 1960 മുതൽ 70 വരെ 34 മത്സരങ്ങളിൽ കളിച്ചു. 14 മത്സരങ്ങളിൽ നായകനായി. 1971ൽ സിലോൺ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ കേരള ഇലവനു വേണ്ടി കളിച്ചു. എസ്ബിടിയിൽ മാനേജരായി വിരമിച്ച അശോക് ശേഖർ 8 വർഷം എസ്ബിടിയെയും നയിച്ചു.

ബിസിസിഐ ടാലന്റ് റിസോഴ്സ് ഡവലപ്മെന്റ് ഓഫിസർ, ബിസിസിഐ മാച്ച് റഫറി, ബിസിസിഐ എലൈറ്റ് ടീം മാനേജർ, കേരള രഞ്ജി ട്രോഫി സിലക്ഷൻ കമ്മിറ്റി ചെയർമാൻ, കേരള ജൂനിയർ ടീം ചെയർമാൻ എന്നീ പദവികൾ വഹിച്ചു.സംസ്കാരം ഇന്ന് 11.30നു പയ്യാമ്പലത്ത്. ഭാര്യ:സജിനി. മക്കൾ:അമിത് (സിഡ്നി), അഖിലേഷ് (ചെന്നൈ), അവിനാഷ് (അബുദാബി). മരുമക്കൾ:സബ്ന, അംഗിത, നീരജ.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama